കേരള – കാലിക്കറ്റ് ക്യാമ്പസുകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്ക്

തിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്‌സുകൾ മറയാക്കി ഫീസ് കൂട്ടിയ കേരള- കാലിക്കറ്റ് സർവകലാശകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പ് മുടക്കും. രണ്ട് സർവകലാശാലകളുടെയും കീഴിലുള്ള ക്യാമ്പസുകളിലാണ് പഠുപ്പുമുടക്ക്. നാല് വർഷ ബിരുദ കോഴ്‌സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധിപ്പിക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നു. ഇതിനിടയിലാണ് സർവകലാശാലകൾ ഫീസ് കൂട്ടിയത്. മൂന്നും, നാലും ഇരട്ടിയായാണ് ഫീസ് വർദ്ധിപ്പിച്ചതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ – കാലിക്കറ്റ് സർവകലാശാലകൾക്ക് കീഴിലുള്ള ക്യാമ്പസുകളിൽ കെ.എസ്.യു ഇന്നലെ പ്രതിഷേധ പരിപാടികളും സംഘപ്പിച്ചിരുന്നു.


Source link
Exit mobile version