വ​യ​നാ​ട് 64.72​%​ ​, ചേ​ല​ക്ക​ര​ 72.77%; പോളിംഗ് കുറഞ്ഞതിൽ ആശങ്ക

പ്രദീപ് മാനന്തവാടി | Thursday 14 November, 2024 | 4:34 AM

ക​ൽ​പ്പ​റ്റ​:​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി​യ​ ​വ​യ​നാ​ട് ​ലോ​ക് ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലും​ ​പോ​രാ​ട്ടം​ ​ക​ന​ത്ത​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​കു​റ​ഞ്ഞു.​ 64.72 ​ശ​ത​മാ​ന​മാ​ണ് ​വ​യ​നാ​ട്ടി​ലെ​ ​പോ​ളിം​ഗ്.
ക​ഴി​ഞ്ഞ​ ​ത​വ​ണ​ 72.92​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​കു​റ​ഞ്ഞ​ത് 8.2​ ​ശ​ത​മാ​നം.​ 2019​ൽ​ 80.33​ ​ശ​ത​മാ​ന​മാ​യി​രു​ന്നു.
ചേ​ല​ക്ക​ര​യി​ൽ​ 72.77​ ​ശ​ത​മാ​ന​മാ​ണ് ​പോ​ളിം​ഗ്.
2021​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് ​നാ​ല​ര​ ​ശ​ത​മാ​ന​ത്തോ​ളം​ ​കു​റ​ഞ്ഞു.​ ​അ​ന്ന് 77.40​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു.
പോ​ളിം​ഗ് ​കു​റ​ഞ്ഞ​ത് ​വി​ജ​യ​ത്തെ​ ​എ​ങ്ങ​നെ​ ​ബാ​ധി​ക്കു​മെ​ന്ന​ ​അ​ങ്ക​ലാ​പ്പി​ലാ​ണ് മു​ന്ന​ണി​ക​ൾ.
വ​യ​നാ​ട്ടിൽ പ്രി​യ​ങ്ക​ ​ഗാ​ന്ധി​ ​ക​ന്നി​ ​മ​ത്സ​ര​ത്തി​ന് ​ഇ​റ​ങ്ങി​യ​ത് ​പോ​ളിം​ഗ് ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്നാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​ട​ക്കം​ ​ക​ണ​ക്കു​കൂ​ട്ടി​യ​ത്.​വോ​ട്ട് ​ചെ​യ്യാ​ൻ​ ​എ​ത്തി​യ​വ​രി​ൽ​ ​ചെ​റു​പ്പ​ക്കാ​ർ​ ​കു​റ​വാ​യി​രു​ന്നു.​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​മ​റി​ക​ട​ന്ന്,​ ​പ്രി​യ​ങ്ക​ ​അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടു​മെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്.
വ​യ​നാ​ട് ​മ​ണ്ഡ​ല​ത്തി​ലെ​ ​‌​ഏ​ഴ് ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​പോ​ളിം​ഗ് ​ശ​ത​മാ​നം​ ​മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു.​ ​ചേ​ല​ക്ക​ര​യി​ൽ​ ​രാ​വി​ലെ​ ​വോ​ട്ട​ർ​മാ​രു​ടെ​ ​നീ​ണ്ട​നി​ര​യാ​യി​രു​ന്നു.​ഉ​ച്ച​ ​ക​ഴി​ഞ്ഞ​തോ​ടെ​ ​മ​ന്ദ​ഗ​തി​യി​ലാ​യി.


Source link
Exit mobile version