പല കൂറുകാർക്കും ഇന്ന് സമ്മിശ്ര ഫലങ്ങളായിരിക്കും ഉണ്ടാകുക. ആരോഗ്യ കാര്യത്തിൽ പലർക്കും ഇന്ന് ഏറ്റക്കുറച്ചിലുകൾ നേരിടേണ്ടി വരും. സാമ്പത്തികമായി പലർക്കും ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. എന്നാൽ ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകുന്നവരുണ്ട്. ചിലർക്ക് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ചിലർക്ക് സമാധാനവും സന്തോഷവും നിറഞ്ഞ ദിവസമായിരിക്കും. പ്രണയ ജീവിതത്തിലും അനുകൂല മാറ്റങ്ങളുണ്ടാകും. ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം തുടർന്ന് വായിക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണം. സാമ്പത്തികകാര്യത്തിൽ നേട്ടമുണ്ടാകുന്ന ദിവസമാണ്. ബിസിനസിൽ നല്ല ഒരു ഇടപാട് നടന്നേക്കാം. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തീരുമാനമായേക്കും. മാതാവിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ജോലിയിൽ വിജയം നേടും. എന്നാൽ ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം ഉണ്ടാകും. വിനോദത്തിനുള്ള അവസരങ്ങൾ ഉണ്ടാകും. തർക്ക സാഹചര്യങ്ങൾ ഒഴിവാക്കുക. ആരോഗ്യം മികച്ചതായി മുമ്പോട്ട് പോകും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും മനസ്സിൽ സ്നേഹം ഉണ്ടാകും. പ്രണയ ജീവിതം നയിക്കുന്നവർ കാര്യങ്ങളെ യുക്തിപൂർവം സമീപിക്കുക. എടുത്തുചാടി തീരുമാനങ്ങൾ എടുക്കരുത്. ആരോഗ്യം മോശമാകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് ഉയർച്ച താഴ്ചകൾ അനുഭവപ്പെടാം. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. അപൂർണ്ണമായിരുന്ന ജോലികളെല്ലാം ഇന്ന് പൂർത്തിയാക്കും. ആത്മധൈര്യം വർധിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)കടുത്ത മാനസിക പിരിമുറുക്കം മൂലം തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ പ്രണയത്തിലായിരിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. കോടതി വ്യവഹാരങ്ങളിൽ ഇന്ന് നിങ്ങൾക്ക് അനുകൂല ദിവസമായിരിക്കും. ജോലിസ്ഥലത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടേക്കാം. നേത്രരോഗങ്ങൾ, സന്ധിവേദന എന്നിവയൊക്കെ രൂക്ഷമാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. നിസ്സാരമായ കാര്യങ്ങളിൽ കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കടക രാശിക്കും മാനസിക സമ്മർദ്ദം വളരെയധികമായി അനുഭവപ്പെടുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതിയും അത്ര നല്ലതായിരിക്കില്ല. ആരോഗ്യം മോശമായിരിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ സൂക്ഷിക്കുക. പ്രണയ കാര്യങ്ങളിൽ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. എന്നാൽ ദാമ്പത്യ ജീവിതം സമ്മർദ്ദപൂരിതമായിരിക്കും. വിനോദ സഞ്ചാരത്തിനോ മതപരമായ കാര്യങ്ങൾക്കുള്ള യാത്രകൾക്കോ സാധ്യതയുണ്ട്. ചെലവ് വർധിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ഇന്ന് നിങ്ങൾ ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടും. ചില ആഗ്രഹങ്ങൾ ഇന്ന് സഫലമായേക്കും. എന്നാൽ വിദ്യാഭ്യാസ കാര്യത്തിൽ തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. മക്കളെക്കുറിച്ചുള്ള ആശങ്ക വർധിക്കും. പ്രണയ ജീവിതത്തിൽ ദുഖവും സന്തോഷവും ഇടകലർന്ന് വരാം. ദാമ്പത്യം സന്തോഷത്തോടെ മുമ്പോട്ട് പോകും. പങ്കാളിയുടെ നേട്ടങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കും. തുടർച്ചയായ പരിശ്രമത്തിലൂടെ ചില കഠിനമായ ജോലികൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാരെ ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്. വരുമാനം കൂടുന്നത് വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് യാത്ര വേണ്ടി വരും. ഇത് നിങ്ങൾ ആഗ്രഹിച്ച ഗുണം നൽകും. എന്നാൽ കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ നിലനിൽക്കും. പ്രണയത്തിന് കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പ് നേരിടും. ചുരുങ്ങിയ സമയത്തിനുള്ളിൽ ധനവരവ് ഉണ്ടാകും. വൈകുന്നേരം ചില പൊതുപരിപാടികളിൽ പങ്കെടുക്കാം. ജനങ്ങളിൽ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഇന്ന് നിങ്ങളുടെ ചില പ്രധാന ജോലികളിൽ തടസ്സം നേരിട്ടേക്കാം. ഇക്കാരണത്താൽ മനസ്സ് അല്പം അസ്വസ്ഥമാകും. ചില ബന്ധുക്കളെ അപ്രതീക്ഷിതമായി കാണാനിടയാകും. ചില ആളുകളുമായി വഴക്കുണ്ടാകാനിടയുണ്ട്. പെട്ടന്നുള്ള സാമ്പത്തിക നേട്ടം വലിയ ആശ്വാസമായിരിക്കും. ജോലിസ്ഥലത്ത് ഒരു സ്ത്രീ സഹപ്രവർത്തകയുമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഗാർഹിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും കുടുംബ ജീവിതം ഇന്ന് പൊതുവെ സമാധാനപൂർണ്ണമായിരിക്കും. പ്രണയ ജീവിതവും സന്തോഷത്തോടെ മുമ്പോട്ട് പോകും. ആരോഗ്യം മോശമായേക്കാം.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും തിരികെ വരും. പ്രണയം നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യം മോശമാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. കോടതി വ്യവഹാരങ്ങളിൽ വിധി അനുകൂലമായിരിക്കും. ധനലാഭം പ്രതീക്ഷിക്കാം. ഭക്ഷണശീലങ്ങളിൽ മിതത്വം പാലിക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് സാഹചര്യങ്ങൾ മികച്ചതായി തുടരും. വളരെക്കാലമായി കാണണമെന്നാഗ്രഹിച്ച ഒരു സുഹൃത്തിനെ കാണാനിടയാകും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)എതിരാളികളുടെ നീക്കങ്ങളെ മറികടക്കാനാകും. പഴയ കടങ്ങൾ തിരിച്ചടയ്ക്കാൻ സാധിക്കും. എന്നാൽ അതിന് ശേഷം ചെലവുകൾ കൂടുന്നത് മൂലം മാനസികമായി അല്പം ബുദ്ധിമുട്ട് നേരിടും. ആരോഗ്യം മോശമായിരിക്കും. ജോലിസ്ഥലത്ത് വിജയം നേടാനാകും, തൊഴിൽ ആവശ്യത്തിനായി ഇന്ന് യാത്ര വേണ്ടി വരും. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന ദിവസം കൂടെയാണ്. എതിരാളികൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയേക്കാം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)പ്രണയ ജീവിതത്തിലുള്ളവർക്ക് ഇന്ന് വളരെ ഗുണകരമായ ദിവസമായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം ഇന്ന് നിങ്ങൾ വളരെയധികം സന്തോഷമുള്ളവരായി കാണപ്പെടും. ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും. എന്നിരുന്നാലും പിരിമുറുക്കം വർധിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇന്ന് നിങ്ങളുടെ വരുമാനം മെച്ചപ്പെടും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ഉച്ച തിരിഞ്ഞ് ചില സ്ഥലങ്ങൾ സന്ദർശിക്കേണ്ടതായി വരും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ഇന്ന് നിങ്ങൾക്ക് തിരക്കേറിയ ദിവസമായിരിക്കും. അമ്മയുമായയുള്ള ബന്ധം ദൃഢമാകും. പിതാവിന്റെ അനുഗ്രഹം നിങ്ങൾക്കൊപ്പം ഉണ്ടാകും. മാനസിക പിരിമുറുക്കം വർധിക്കും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ രൂപപ്പെട്ടേക്കാം. ഇന്ന് ചില സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വളരെക്കാലമായി ഉണ്ടായിരുന്ന ആഗ്രഹങ്ങൾ ഇന്ന് സഫലമായേക്കും. ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ഉദര സംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ഇന്ന് ഒരു യാത്ര പോകേണ്ടി വരും. ഇന്ന് നിങ്ങളുടെ ധൈര്യം വർധിക്കും. വിദ്യാർഥികൾ പഠന രംഗത്ത് മികച്ച പ്രകടനം കാഴ്ച വെക്കും. പ്രണയം നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ മികച്ച വിജയം നേടാൻ സാധിക്കും. സാഹാരപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. പിതാവുമായുള്ള ബന്ധം ദൃഢമാകും. ഉച്ചകഴിഞ്ഞ് ധനവരവ് ഉണ്ടാകും. ചില ആഗ്രഹങ്ങൾ ഇന്ന് സഫലമാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.
Source link