ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം; അഞ്ചാം ക്ലാസ് വരെ അടച്ചിടണമെന്ന് ബിജെപി
ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം: അഞ്ചാം ക്ലാസ് വരെ അടച്ചിടണമെന്ന് ബിജെപി – BJP Demands School Closures as Air Pollution in Delhi | Latest News | Manorama Online
ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം; അഞ്ചാം ക്ലാസ് വരെ അടച്ചിടണമെന്ന് ബിജെപി
ഓൺലൈൻ ഡെസ്ക്
Published: November 13 , 2024 06:32 PM IST
1 minute Read
വായു മലിനീകരണം രൂക്ഷമായ ഡൽഹി നഗരത്തിൽ മാസ്ക് അണിഞ്ഞു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഫയൽ ചിത്രം : ജോസ്കുട്ടി പനയ്ക്കൽ / മനോരമ
ന്യൂഡൽഹി∙ ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ അടിയന്തരമായി അടച്ചിടണമെന്ന ആവശ്യവുമായി ബിജെപി. എല്ലാ സർക്കാർ – സ്വകാര്യ സ്കൂളുകൾക്കും ഇക്കാര്യത്തിൽ അടിയന്തര നിർദേശം നൽകണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയാണ് ആവശ്യപ്പെട്ടത്.
കുട്ടികളും പ്രായമായവരുമാണ് വായു മലിനീകരണത്തിന്റെ ആഘാതങ്ങൾക്ക് കൂടുതലും ഇരയാകുന്നതെന്ന് വീരേന്ദ്ര സച്ച്ദേവ് പറഞ്ഞു. ഈ അപകടങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ ചികിത്സകൾ നൽകുന്ന സർക്കാർ ക്ലിനിക്കുകൾ വളരെ കുറവാണ്. മലിനീകരണ തോത് നിയന്ത്രിക്കുന്നതിൽ ഡൽഹി സർക്കാർ തികച്ചും പരാജയപ്പെട്ടു. വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. ഗ്യാസ് ചേംബറായ ഡൽഹിയിൽ പൊതുജനങ്ങൾ ശ്വാസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണെന്നും ബിജെപി ആരോപിച്ചു.
English Summary:
BJP Demands School Closures as Air Pollution in Delhi
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 77e7ortkqq7kf4s3gpf3t26bk4 mo-environment-air-pollution mo-news-national-states-delhi
Source link