‘ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല; ‘രാഹുൽ വിമാനം’ വീണ്ടും തകർന്നുവീഴും’

‘ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല, രാഹുൽ വിമാനം വീണ്ടും തകർന്നുവീഴും’ – Amit Shah Slams Opposition to Waqf Act Amendment, Targets Rahul Gandhi and Sharad Pawar | Latest News | Manorama Online

‘ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ല; ‘രാഹുൽ വിമാനം’ വീണ്ടും തകർന്നുവീഴും’

ഓൺലൈൻ ഡെസ്ക്

Published: November 13 , 2024 06:47 PM IST

1 minute Read

അമിത് ഷാ (ചിത്രം: മനോരമ)

ന്യൂഡൽഹി∙ ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ജിന്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം. മഹാരാഷ്ട്രയിൽ രാഹുൽ വിമാനം വീണ്ടും തകർന്നുവീഴും. ‘‘മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയണോ? ഞാൻ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കൂ. നവംബർ 23 ന് അഘാഡി തുടച്ചുനീക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മഹായുതി സർക്കാർ വീണ്ടും രൂപീകരിക്കും’’ – അമിത് ഷാ പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കൽ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന ഇപ്പോൾ ഉള്ളത്. 400 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളും കർഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറി. വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബിൽ കൊണ്ടുവന്നു. എന്നാൽ രാഹുൽ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിർക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

English Summary:
Amit Shah Slams Opposition to Waqf Act Amendment, Targets Rahul Gandhi and Sharad Pawar

mo-news-common-latestnews mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 38mngqlf0dtj2mmfb6qa3qgf4j mo-politics-leaders-amitshah mo-news-national-states-maharashtra


Source link
Exit mobile version