KERALAMLATEST NEWS

ജോലിക്ക് പോയി തിരികെ എത്തിയപ്പോൾ ഭാര്യ വീടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിയിലാണ് സംഭവം. ബംഗാൾ മുർഷിദാബാദ് സ്വദേശി റിന ബിബിയെ (26) ആണ് താമസസ്ഥലത്തെ കിടപ്പുമുറിയുടെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഞ്ഞിരക്കാട്ട് ഉണ്ണികൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് റിനയും ഭർത്താവ് നൂറുൽ ഇസ്ലാമും (34) ഒരു വർഷമായി താമസിക്കുന്നത്. കെട്ടിടനിർമാണ തൊഴിലാളിയായ നുറൂൽ ഇസ്ലാം ജോലിക്ക് പോയി വൈകിട്ട് തിരികെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടതെന്ന് പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Source link

Related Articles

Back to top button