WORLD

ഖമേനി സർക്കാർ പേടിക്കുന്നത് ഇസ്രയേലിനെയല്ല, സ്വന്തം ജനതയെ, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്- നെതനാഹ്യു


ടെല്‍ അവീവ്: ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമേനിയും സര്‍ക്കാറും ഇസ്രയേലിനേക്കാള്‍ ഭയപ്പെടുന്നത് സ്വന്തം ജനതയെ ആണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനിലെ ഭരണകൂട ഭീകരതയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും അവരുടെ പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ പേടിച്ചിരിക്കുകയാണെന്നും നെതന്യാഹു പറയുന്നു.’നിങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ക്കാന്‍ ഇറാന്‍ ധാരാളം പണം ചെലവാക്കുന്നു. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അണഞ്ഞുപോകാന്‍ അനുവദിക്കരുത്. നിങ്ങള്‍ മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു, ”സ്ത്രീകള്‍, ജീവിതം, സ്വാതന്ത്ര്യം” എന്ന്. ഇസ്രയേലും ഈ ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്. ഖമേനി സര്‍ക്കാര്‍ ഇസ്രയേലിനേക്കാള്‍ ഭയക്കുന്നത് ജനങ്ങളെയാണ്- നെതന്യാഹു പറഞ്ഞു.


Source link

Related Articles

Back to top button