ഭാഗ്യം തേടിയെത്തും; വീടിന്റെ വടക്ക് ഭാഗം ഇങ്ങനെയാണോ?
ഭാഗ്യം തേടിയെത്തും; വീടിന്റെ വടക്ക് ഭാഗം ഇങ്ങനെയാണോ? – Vastu Shastra for Prosperity | ജ്യോതിഷം | Astrology | Manorama Online
ഭാഗ്യം തേടിയെത്തും; വീടിന്റെ വടക്ക് ഭാഗം ഇങ്ങനെയാണോ?
അഷ്ടലക്ഷ്മി പട്ടാഭിരാമൻ
Published: November 13 , 2024 03:27 PM IST
1 minute Read
വടക്ക് ദിക്കിനെ വേണ്ട രീതിയിൽ പരിപാലിച്ചാൽ സാമ്പത്തികമായ ഉയർച്ചയുണ്ടാകും എന്നാണ് വിശ്വാസം
Photo Credit : Liya Graphics / Shutterstock.com
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വീടിന്റെ ഈശാനകോണും (വടക്കുകിഴക്കേ മൂല) വടക്കുഭാഗവും പ്രത്യേകം പരിപാലിക്കണം.
വടക്ക് ദിക്കിനെ വേണ്ട രീതിയിൽ പരിപാലിച്ചാൽ സാമ്പത്തികമായ ഉയർച്ചയുണ്ടാകും എന്നാണ് വിശ്വാസം. അതിനു പിന്നിൽ ഒരു കാരണമുണ്ട്. വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനാണ് കുബേരൻ. കുബേരന്റെ കൈയിലെ സ്വർണം, രത്നം, ധനം എന്നിവ സൂക്ഷിക്കുന്ന കുടം ഒരിക്കലും ശൂന്യമാകില്ല. വടക്കു ദിക്ക് വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കുബേരപ്രീതി ലഭിക്കും.
വടക്കു ഭാഗത്തെ ഭൂമി തെക്കു ഭാഗത്തെ അപേക്ഷിച്ചു താഴ്ന്നിരിക്കണം. കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ ഭൂമിയിൽ വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. വളരെയധികം പോസിറ്റീവ് ഊർജം സ്വീകരിക്കുന്ന ഒരു ഭാഗമാണ് വടക്ക്. ഈ അനുകൂല ഊർജം ഭവനത്തിനും ഭവനത്തിൽ താമസിക്കുന്നവർക്കും ലഭ്യമാവാൻ വടക്ക് ഭാഗം കൂടുതൽ തുറസ്സായി നിലനിർത്തുക.
ലക്ഷ്മീദേവീ സങ്കൽപത്തിൽ നെല്ലി നട്ട് വളർത്തുന്നത് ഭാഗ്യദായകമാണ്. ഈ ദിക്കിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും കല്ല്, തടി എന്നിവ കൂട്ടിയിടുന്നതും അനുകൂല ഊർജത്തെ ഇല്ലാതാക്കും.
വടക്ക് ദർശനമായുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കുബേരപ്രീതിയാൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകും. ഗൃഹവാസികൾ നന്മയും ബുദ്ധിശക്തിയും ദീർഘവീക്ഷണവും ക്ഷമയും സഹനശക്തിയുള്ളവരുമായിരിക്കും. വ്യാപാര തടസ്സങ്ങൾ, തൊഴിൽ തടസ്സങ്ങൾ എന്നിവയൊന്നും ഇവരെ അലട്ടുകയില്ല. ധനാഭിവൃദ്ധിയിലൂടെ തടസ്സങ്ങളെല്ലാം മാറികിട്ടും. ഈശാന കോണായ വടക്ക് കിഴക്ക് ദിക്കിന് നിർമാണഘട്ടത്തിൽ ദോഷം വന്നിട്ടുണ്ടെങ്കിൽ ധനക്ഷയം, കുടുംബപ്രശ്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയുണ്ടാകും.
English Summary:
Unlock financial prosperity and harmony in your home by understanding the importance of the north direction in Vastu Shastra. Learn how to enhance positive energy and avoid common Vastu defects.
30fc1d2hfjh5vdns5f4k730mkn-list mo-astrology-vasthu mo-astrology-prosperity 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-financial-growth 2drb19guf0q5q5942o9ek82tdb
Source link