CINEMA

അന്ന് വില്ലൻ ഇന്ന് നായകൻ; സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും

ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം ‘വരത്തൻ’ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ‘പ്രേമ’ത്തിലെ ​ഗിരിരാജൻ കോഴിയെയും ‘ഹാപ്പി വെഡ്ഡിംഗ്’ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലൻ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘അഞ്ചാം പാതിര’യിൽ ബെഞ്ചമിൻ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാൻ തന്നെ കുറച്ചധികം സമയം വേണ്ടിവന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് ‘ഹലോ മമ്മി’യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാൻ ഒരുങ്ങുന്നു. ‘ഹലോ മമ്മി’ ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്. 
ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. 

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


Source link

Related Articles

Back to top button