പുരുഷനായി ജനിച്ച് മനസ്സുകൊണ്ട് സ്ത്രീയായി ജീവിക്കുന്ന നായകൻ; ‘പ്രതിമുഖം’ ടീസർ | Prathimukham Teaser
പുരുഷനായി ജനിച്ച് മനസ്സുകൊണ്ട് സ്ത്രീയായി ജീവിക്കുന്ന നായകൻ; ‘പ്രതിമുഖം’ ടീസർ
മനോരമ ലേഖകൻ
Published: November 13 , 2024 10:55 AM IST
1 minute Read
ടീസറിൽ നിന്നും
തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വൽസിന്റെ ഏറ്റവും പുതിയ സംരംഭമായ ‘പ്രതിമുഖം’ സിനിമയുടെ ടീസർ റിലീസ് ചെയ്തു. പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തിൽ ഉൾവലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനാണ് സിനിമയിലെ കേന്ദ്രകഥാപാത്രം.
അർദ്ധനാരീശ്വര സങ്കല്പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു. അതിൽ പുരുഷന് സ്ത്രീയുടെ അംശമോ സ്ത്രീയ്ക്ക് പുരുഷന്റെ അംശമോ ഉള്ളതിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ അത് മനുഷ്യന് അപ്രാപ്യവും പ്രകൃതിയുടെ നിയോഗവുമാണ്. ഇതാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്.
നവാഗതനായ വിഷ്ണു പ്രസാദിന്റേതാണ് കഥയും തിരക്കഥയും സംവിധാനവും. സിദ്ധാർത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി, ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല എന്നിവരാണ് അഭിനേതാക്കൾ.
സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്ത നാടക നടിയെയും മലയാള സിനിമയ്ക്ക് മൈത്രി വിഷ്വൽസ് പ്രതിമുഖത്തിലൂടെ പരിചയപ്പെടുത്തുന്നു. പിആർഓ അജയ് തുണ്ടത്തിൽ.
English Summary:
Watch Prathimukham Teaser
7rmhshc601rd4u1rlqhkve1umi-list 2714t0oie1e26jqiciqeo1mu5a mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-teasertrailer
Source link