വത്തിക്കാനും കീഴടക്കി 'സ്വർഗം'; നവകാലഘട്ടത്തിൽ കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രതികരണം


വത്തിക്കാനിലെ നൂറുകണക്കിന് ആളുകളുടെ മനം കീഴടക്കി ‘സ്വർഗം’ സിനിമ. വത്തിക്കാനിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവകാലഘട്ടത്തിൽ കണ്ടിരിക്കേണ്ട സിനിമയാണ് സ്വർഗമെന്ന് ചിത്രം കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു. നൂറു കണക്കിന് ആളുകളാണ് ചിത്രം കാണാനായി തിയറ്ററിൽ ഒരുമിച്ച് കൂടിയത്. നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന്റെ നേതൃത്വത്തിലായിരുന്നു സിനിമാപ്രദർശനം.

സിഎൻ ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് ആന്റ് ടീം നിർമിച്ച ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്.

ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചിത്രസംയോജനം- ഡോൺമാക്സ്, കൊറിയോഗ്രാഫി-കല, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്- പാണ്ഡ്യൻ, വസ്ത്രാലങ്കാരം-റോസ് റെജിസ്, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമിനിക്, പ്രൊമോഷൻ കൺസൽട്ടന്റ്- ജയകൃഷ്ണൻ ചന്ദ്രൻ, ക്രിയേറ്റീവ് ഡയറക്ഷൻ- റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എ.കെ.രജിലേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശേരി, പ്രോജക്ട് ഡിസൈനർ- ജിന്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേർസ്- ആന്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്- ജിജേഷ് വാടി, ഡിസൈൻ- ജിസൻ പോൾ, ഐടി സപ്പോർട്ട് ആൻഡ് സോഷ്യൽ മീഡിയ- അഭിലാഷ് തോമസ്, ബിടിഎസ്- ജസ്റ്റിൻ ജോർജ്, ഡിജിറ്റൽ മാർക്കറ്റിംങ്- ഒബ്സ്ക്യൂറ എൻന്റർടെയ്ൻമെൻറ്സ്, ഡിസ്ട്രിബ്യൂഷൻ- സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷൻ ഹെഡ്- പ്രദീപ് മേനോൻ, പി ആർ ഒ- എ.എസ്. ദിനേശ്.


Source link
Exit mobile version