അബ്റാം ഖുറേഷിയായി ജയൻ; ‘കോളിളക്കം 2’ എഐ വിഡിയോ വൈറൽ | Jayan Empuraan
അബ്റാം ഖുറേഷിയായി ജയൻ; ‘കോളിളക്കം 2’ എഐ വിഡിയോ വൈറൽ
മനോരമ ലേഖകൻ
Published: November 13 , 2024 10:12 AM IST
1 minute Read
വൈറൽ എഐ വിഡിയോയിൽ നിന്നും
‘ലൂസിഫർ’ സിനിമയിൽ അബ്റാം ഖുറേഷിയായി ഇതിഹാസ നടൻ ജയന്‍ വന്നു കഴിഞ്ഞാൽ എങ്ങനെയുണ്ടാകും. അങ്ങനെയൊരു എഐ വിഡിയോയാണ് സിനിമാ പ്രേമികൾക്കിടയില്‍ ആവേശം തീർക്കുന്നത്. മള്‍ടിവേഴ്സ് മാട്രിക്സ് എന്ന പേജിലാണ് എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച വിഡിയോ പുറത്തിറക്കിയത്.
‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സിൽ അബ്റാം ഖുറേഷിയായി എത്തുന്ന മോഹൻലാലിനു പകരം ജയനെയാണ് ഇവർ കൊണ്ടുവരുന്നത്. ജയനൊപ്പം ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിനെയും വിഡിയോയിൽ കാണാം. ‘കോളിളക്കം 2’ എന്നാണ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്.
ജയന്റെ ആരാധകരടക്കം നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവയ്ക്കുന്നത്. ‘‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ’ ഇപ്പോഴും ജീവിച്ചിരിക്കുന്നു.’’ എന്ന അടിക്കുറിപ്പോടെ നടൻ ബൈജുവും ഇതേ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
English Summary:
See It to Believe It: AI Casts Jayan as Abram Qureshi in Viral ‘Lucifer’ Edit
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 5mu6bmcvgkpnvhthqhd8b80h0i f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-jayan
Source link