ഗീതു മോഹൻദാസിന്റെ യഷ് ചിത്രത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

നടൻ യഷിന്റെ സിനിമാ ചിത്രീകരണത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ് – Latest News | Manorama Online

ഗീതു മോഹൻദാസിന്റെ യഷ് ചിത്രത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

മനോരമ ലേഖകൻ

Published: November 13 , 2024 07:53 AM IST

1 minute Read

യഷ് (File Photo: Manorama Archives)

ബെംഗളൂരു ∙ കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി കോംപൗണ്ടിലെ 599 ഏക്കർ പീനിയ പ്ലാന്റേഷനിൽനിന്ന് നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിനെതിരെയാണ് നടപടി. സിനിമയുടെ നിർമാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്എംടി ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്.

എച്ച്എംടിയുടെ അനുമതിയോടെയാണ് ചിത്രീകരണം. എന്നാൽ, സംരക്ഷിത വനഭൂമിയായ പീനിയ പ്ലാന്റേഷൻ പുനർവിജ്ഞാപനം നടത്താതെ പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിക്കു കൈമാറിയതാണെന്നും അതിനാൽ മരങ്ങൾ വെട്ടിമാറ്റുന്നതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി. കെജിഎഫ് 2 വിനു ശേഷം യഷ് നായകനാകുന്ന ‘ടോക്സിക്’ 2025 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

English Summary:
Environmental Violation: Yash’s New Film “Toxic” Under Fire for Deforestation

mo-entertainment-common-telugumovienews mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-entertainment-titles0-kgf2 40oksopiu7f7i7uq42v99dodk2-list 1gs4h88vi0d9i4vnqc4che0mh1 mo-news-world-countries-india-indianews mo-entertainment-movie-yash


Source link
Exit mobile version