ഇസ്റോയ്ക്കായി ചെലവിടുന്ന ഒരു രൂപ രണ്ടര രൂപയായി തിരിച്ചുകിട്ടും: എസ്.സോമനാഥ്

ഇസ്റോയ്ക്കായി ചെലവിടുന്ന ഒരു രൂപ രണ്ടര രൂപയായി തിരിച്ചുകിട്ടും: എസ്.സോമനാഥ് – Latest News | Manorama Online

ഇസ്റോയ്ക്കായി ചെലവിടുന്ന ഒരു രൂപ രണ്ടര രൂപയായി തിരിച്ചുകിട്ടും: എസ്.സോമനാഥ്

മനോരമ ലേഖകൻ

Published: November 13 , 2024 07:59 AM IST

1 minute Read

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്.(Photo by Patrick T. Fallon / AFP)

ബെംഗളൂരു ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയ്ക്കു (ഇസ്റോ) വേണ്ടി ചെലവിടുന്ന ഒരു രൂപ, സമൂഹത്തിനു രണ്ടര രൂപയായി തിരിച്ചുകിട്ടുമെന്ന് സമീപകാല പഠനങ്ങൾ വെളിപ്പെടുത്തുന്നതായി ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. കർണാടക റസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി സംഘടിപ്പിച്ച ശാസ്ത്ര സംഗമത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്തുള്ള രാജ്യങ്ങളുമായി മത്സരിക്കുകയല്ല, ഇന്ത്യയെ സേവിക്കുകയാണ് ഇസ്റോയുടെ ലക്ഷ്യം. ചന്ദ്രനിൽ പോകുക ചെലവേറിയ ദൗത്യമാണ്. ഇതിനു സർക്കാർ ഫണ്ടിനെ മാത്രം ആശ്രയിക്കാനാകില്ല. ഈ രംഗത്തു വലിയ ലക്ഷ്യങ്ങൾ കൈവരിക്കാനായി ബഹിരാകാശ രംഗത്തെ വ്യാപാര അവസരങ്ങളിൽ ഉൾപ്പെടെ സ്വതന്ത്രമായ പ്രവർത്തന സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

English Summary:
S Somanath emphasizes ISRO’s commitment to serving India’s needs through space exploration and highlights the importance of entrepreneurial ventures and commercial opportunities in achieving ambitious space goals.

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 7u553kro2q7tbfp1480hmhof1k mo-space-isro mo-news-national-personalities-s-somanath


Source link
Exit mobile version