KERALAMLATEST NEWS
വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: പി.പി ദിവ്യ
കണ്ണൂർ: തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.
വ്യാജ വാർത്തകൾ കെട്ടിച്ചമച്ചവർക്കും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. ജയിലിൽ നിന്നിറങ്ങിയ ശേഷം ചില മാദ്ധ്യമങ്ങൾ വ്യാജ പ്രചരണങ്ങൾ നടത്തിയിരുന്നതായി ദിവ്യ പറഞ്ഞിരുന്നു.
Source link