KERALAMLATEST NEWS
കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിന് കഠിന തടവ്

മലപ്പുറം: കൈക്കൂലി കേസിൽ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റ് അനിൽ കുമാറിനെ ഏഴ് വർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചു. 2015ൽ പുന്നത്തല സ്വദേശിയുടെ പേരിലുള്ള 2.33 ഏക്കർ വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേയാണ് മലപ്പുറം വിജിലൻസ് യൂണിറ്റ് അനിൽകുമാറിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
Source link