INDIALATEST NEWS

ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു

ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു – Bengali actor Manoj Mitra passes away | India News, Malayalam News | Manorama Online | Manorama News

ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു

മനോരമ ലേഖകൻ

Published: November 13 , 2024 03:24 AM IST

1 minute Read

മനോജ് മിത്ര

കൊൽക്കത്ത ∙ സിനിമ, നാടക വേദിയിലെ കഥാപാത്രങ്ങളെ അനശ്വരമാക്കിയ പ്രശസ്ത ബംഗാളി നടൻ മനോജ് മിത്ര (85) അന്തരിച്ചു. ആനുകാലിക വിഷയങ്ങളെ നർമത്തിലൂടെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ നാടകങ്ങൾ സാമൂഹിക ചർച്ചകൾക്കു വഴിവച്ചു. നൂറോളം നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ച അദ്ദേഹം 80 സിനിമകളിലും വേഷമിട്ടു.

സത്യജിത്ത് റായ് സംവിധാനം ചെയ്ത ഘരേ ബൈരേ, ഗണശത്രു, തപൻ സിൻഹയുടെ ബൻഛരാമേർ ബഗാൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മിത്ര തന്നെ രചിച്ച നാടകം സൻജാനോ ബഗാന്റെ ചലച്ചിത്ര ആവിഷ്കാരമായിരുന്നു ബൻഛരാമേർ ബഗാൻ. 1985ൽ മികച്ച നാടകത്തിനുള്ള സംഗീതനാടക അക്കാദമി അവാർഡ് നേടി. ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റർജി, തരുൺ മജുംദാർ, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങി പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിലും കോമഡി, വില്ലൻ കഥാപാത്രങ്ങളെ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുണ്ട്. 

English Summary:
Bengali actor Manoj Mitra passes away

3h3qv9vg2vqabimked70hsaob4 mo-news-common-malayalamnews mo-entertainment-movie 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-death


Source link

Related Articles

Check Also
Close
Back to top button