INDIALATEST NEWS

കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്കും നിയന്ത്രണം

കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്കും നിയന്ത്രണം – Heavy vehicles restricted in Kodaikanal to prevent environmental pollution | India News, Malayalam News | Manorama Online | Manorama News

കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്കും നിയന്ത്രണം

മനോരമ ലേഖകൻ

Published: November 13 , 2024 12:24 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ചെന്നൈ ∙ പരിസ്ഥിതി മലിനീകരണം തടയാൻ കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും പാസഞ്ചർ വാഹനങ്ങൾക്കും 18 മുതൽ നിരോധനം ഏർപ്പെടുത്തും. ചുരം മേഖലയുടെ കവാടം മുതൽ നിരോധനം ബാധകമാണ്. 45 സീറ്റ് വരെയുള്ള പാസഞ്ചർ – ടൂറിസ്റ്റ് ബസുകൾക്ക് നീളം 12 മീറ്ററിൽ താഴെയായതിനാൽ വിനോദസഞ്ചാരികളെ തീരുമാനം ബാധിക്കാനിടയില്ല. കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഇ– പാസ് നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു. 5 ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾക്കുള്ള വിലക്കും തുടരും.

English Summary:
Heavy vehicles restricted in Kodaikanal to prevent environmental pollution

mo-news-common-malayalamnews mo-environment-pollution 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu mo-travel-kodaikanal b3gmqjb2fl1nf7rsf5akpgckt


Source link

Related Articles

Back to top button