ദർഗ പൊളിക്കൽ: ഗുജറാത്ത് സർക്കാരിന്റെ മറുപടി തേടി – Supreme Court seeks reply from Gujarat government on petition alleging demolition of dargah | India News, Malayalam News | Manorama Online | Manorama New
ദർഗ പൊളിക്കൽ: ഗുജറാത്ത് സർക്കാരിന്റെ മറുപടി തേടി
മനോരമ ലേഖകൻ
Published: November 13 , 2024 12:32 AM IST
Updated: November 13, 2024 12:39 AM IST
1 minute Read
സുപ്രീംകോടതി. ചിത്രം: മനോരമ
ന്യൂഡൽഹി ∙ ഗുജറാത്തിലെ സോമനാഥിൽ അനധികൃതമായി ദർഗ പൊളിച്ചുനീക്കിയെന്നാരോപിക്കുന്ന ഹർജിയിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന്റെ മറുപടി തേടി. പിർ ഹാജി മഗ്രോളി ഷാ ദർഗയ്ക്കെതിരായ നടപടി ചോദ്യം ചെയ്തുള്ളതാണ് കോടതിയലക്ഷ്യ ഹർജി. കേസ് ഡിസംബർ 2നു പരിഗണിക്കാനായി മാറ്റി.
ബുൾഡോസർ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തൽ നിർത്തിവയ്ക്കാനുള്ള ഇടക്കാല ഉത്തരവു നിലനിൽക്കെയാണ് സർക്കാർ ദർഗ പൊളിച്ചതെന്നാണ് ആരോപണം.
English Summary:
Supreme Court seeks reply from Gujarat government on petition alleging demolition of dargah
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 2onmpuh9298fmrcjlhsnjta5f6 mo-news-national-states-gujarat
Source link