വിവാഹമോചനമല്ല, 14 വർഷത്തിന് ശേഷം അത് സംഭവിക്കുന്നു; ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡിലെ താരദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. മാസങ്ങളായി ഇരുവരും വേർപിരിയാൻ പോകുന്ന എന്ന വാർത്തകൾ ശക്തമായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഇതുവരെ ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടത്തിയിട്ടില്ലെങ്കിലും താരദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുവെന്നാണ് അഭ്യൂഹം. അഭിഷേക് ബച്ചന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്നും അടുത്തിടെ ചില വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണ് ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരും റിപ്പോർട്ട് പുറത്തുവരുന്നത്. അഭിഷേക് ബച്ചനും ഐശ്വര്യയും സ്ക്രീനിൽ ഒന്നിക്കുന്നുവെന്നതാണ് വിവരം.

മണിരത്നം ഹിന്ദിയിൽ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുവെന്നും അതിൽ ഐശ്വര്യറായിയും അഭിഷേക് ബച്ചനും ഒന്നിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. 2007ൽ മണിരത്നം സംവിധാനം ചെയ്ത് ‘ഗുരു’ എന്ന ചിത്രത്തിൽ അഭിഷേകും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശേഷം മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. വാർത്തകൾ ശരിയാണെങ്കിൽ ഈ ജോഡി ഒന്നിക്കുന്ന മണിരത്നത്തിന്റെ മൂന്നാമത്തെ സിനിമയാണ് ഇനി വരാൻ പോകുന്നത്. 14 വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. ബച്ചൻ ജോഡിയെ ഒന്നിപ്പിക്കുന്ന കഥ മണിരത്നം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. അഭിഷേക് ബച്ചൻ ഇതിനോടകം മൂന്ന് തവണ മണിരത്നവുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ മണിരത്നം സവിധാനം ചെയ്ത ‘ഇരുവർ’ ആണ് ഐശ്വര്യയുടെ ആദ്യസിനിമ. ശേഷം നിരവധി സിനിമകൾ മണിരത്നത്തിനൊപ്പം ഐശ്വര്യ പ്രവത്തിച്ചിട്ടുണ്ട്.


Source link
Exit mobile version