INDIA

വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ, മുൻകൂർജാമ്യം തേടി

തെലുങ്കർക്കെതിരെ വിവാദ പരാമർശം: നടി കസ്തൂരി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ Actress Kasthuri Seeks Anticipatory Bail Over Derogatory Remarks Controversy | Latest News | Malayalam News | Manorama Online

വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്; നടി കസ്തൂരി ഒളിവിൽ, മുൻകൂർജാമ്യം തേടി

മനോരമ ലേഖകൻ

Published: November 12 , 2024 08:11 AM IST

1 minute Read

കസ്തൂരി ശങ്കർ. Photo: Special Arrangement

ചെന്നൈ∙ തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ പൊലീസ് കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ നടി കസ്തൂരി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മധുര ബ‍െഞ്ചിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇന്നു പരിഗണിക്കും. വിവിധ സംഘടനകൾ നൽകിയ പരാതിയിൽ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള സമൻസ് നൽകാൻ എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ വീട്ടിലെത്തിയപ്പോഴാണു വീട് പൂട്ടിയ നിലയിൽ കണ്ടത്. മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. നടി ആന്ധ്രയിലാണെന്നാണു വിവരം. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതാണ് വിവാദമായത്.

English Summary:
Actress Kasthuri Seeks Anticipatory Bail Over Derogatory Remarks Controversy

mo-crime-crimeindia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 1iinf4jnsr31ar66jgqa814rnc mo-news-world-countries-india-indianews mo-judiciary-madrashighcourt mo-news-national-states-tamilnadu mo-news-common-chennainews


Source link

Related Articles

Back to top button