തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ 46 വകുപ്പുകളിലായി പ്രതിദിനം എത്തുന്നത് 1000-1200 ഫയലുകൾ. മാന്വൽ പ്രകാരം ഒരുസീറ്റിലെ ഉദ്യോഗസ്ഥന് ഫയൽ കൈവശം വയ്ക്കാൻ അനുമതിയുള്ളത് പരമാവധി അഞ്ചുദിവസം. എന്നാൽ, ഇതിനുള്ളിൽ ഫയൽനീക്കം നടക്കുന്നില്ല. ഇതുമൂലം സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് മൂന്നുലക്ഷത്തോളം ഫയലുകൾ. ചില ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരടക്കം ഇതിന് കാരണമാകുന്നു.
ഫയൽനീക്കത്തിൽ കർശന നടപടിയെടുക്കേണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരിൽ പലരും അതിന് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. അതിനാൽ ഫയലുകൾ പലത്തട്ടുകളിലായി ഇഴഞ്ഞു നീങ്ങുന്നതു മൂലം തീർപ്പ് അനന്തമായി നീളുന്നു. സർക്കാരിൽ നിന്ന് സമ്മർദ്ദമേറുമ്പോൾ തീർപ്പാക്കലിന് അല്പം വേഗത കൈവരുമെങ്കിലും വീണ്ടും പഴയപടിയാകും. ഓരോ ഫയലും ഓരോ ജീവിതമെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും ഫയൽ നീക്കത്തിന് വേണ്ടത്ര വേഗത ഉണ്ടാകാറില്ല.
വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകൾ ഏറെയും എത്തുന്നത്. പല തട്ടുകൾ കടന്നുവേണം ഒരു ഫയലിൽ തീർപ്പുണ്ടാകാൻ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെ കുറവും ഫയൽ നീക്കത്തെ ബാധിക്കുന്നു. കോടതിയുമായി ബന്ധപ്പെട്ട ഫയലുകളിൽ വിധിയോ കോടതി നിർദ്ദേശമോ വരുന്നതുവരെ തീർപ്പ് വൈകുന്നു.
ഇ- ഫയലിംഗ് സംവിധാനം സമ്പൂർണമാകാത്തതും തടസം.
ഫയൽനീക്കത്തിലെ പല തട്ടുകൾ
1.സെക്രട്ടറി മുഖേനയല്ലാത്തവ (മൂന്നു തട്ടിൽ) സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി
2.മന്ത്രിസഭ പരിഗണിക്കേണ്ടവ (നാല് തട്ട്). സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, സെക്രട്ടറി, മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി
3.ചീഫ് സെക്രട്ടറി പരിഗണിക്കേണ്ടവ (നാല് തട്ട്). സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, സെക്രട്ടറി, ചീഫ് സെക്രട്ടറി
സെക്രട്ടറി, ചീഫ് സെക്രട്ടറി
4.സെക്രട്ടറി പരിഗണിക്കേണ്ടവ (മൂന്നു തട്ട്). സെക്ഷൻ ഓഫിസർ, അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഒരാൾ, സെക്രട്ടറി
സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർ
(പ്രധാന വകുപ്പുകളിൽ,
ഏകദേശ കണക്ക്)
1200
ജി.എ.ഡി
500
ധനകാര്യം
250
നിയമം
ശിവഗിരി : പദയാത്രകൾ രജിസ്റ്റർ ചെയ്യണം
ശിവഗിരി : 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ശിവഗിരിയിലെത്തുന്ന തീർത്ഥാടന പദയാത്രകൾ ശിവഗിരിയിലെ തീർത്ഥാടന കമ്മിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ : 9074316042.
ശിവഗിരി: സ്റ്റാളുകളുടെ വിതരണം 24ന്
ശിവഗിരി : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് സ്റ്റാളുകളുടെ വിതരണം 24 ന് രാവിലെ 9 മണി മുതൽ നടക്കുമെന്ന് തീർത്ഥാടനക്കമ്മിറ്റി സെക്രട്ടറി അറിയിച്ചു. ഫോൺ : 9074316042.
കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി കവിയരങ്ങ് 16ന്
ശിവഗിരി : മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി 16ന് ശിവഗിരിയിൽ ആശാൻ സ്മൃതി പ്രഭാഷണവും കവിയരങ്ങും നടക്കും. രാവിലെ 10 മണിക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ കോളേജ് മലയാളം വിഭാഗം മേധാവി ഡോ. സിമി ആശാൻസ്മരണ നടത്തും. തുടർന്ന് കവിത അവതരണം.
Source link