ബംഗാളിലെ ഡോക്ടർ വധക്കേസ്: വിചാരണ തുടങ്ങി

ബംഗാളിലെ ഡോക്ടർ വധക്കേസ്: വിചാരണ തുടങ്ങി – Trial started in Kolkata doctor rape-murder case | India News, Malayalam News | Manorama Online | Manorama News
ബംഗാളിലെ ഡോക്ടർ വധക്കേസ്: വിചാരണ തുടങ്ങി
മനോരമ ലേഖകൻ
Published: November 12 , 2024 12:45 AM IST
1 minute Read
പ്രതീകാത്മക ചിത്രം
കൊൽക്കത്ത ∙ ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സഞ്ജയ് റോയി ആണ് പ്രതി. സാക്ഷിപ്പട്ടികയിൽ 128 പേരുണ്ട്. ഓഗസ്റ്റ് ഒൻപതിനാണ് ഒരു ക്ലാസ്മുറിയിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ ഡോക്ടർമാർ ജോലി ബഹിഷ്കരിച്ച് സമരം നടത്തിയിരുന്നു.
English Summary:
Trial started in Kolkata doctor rape-murder case
2eg9ucfai4vhselr8j4n1blgn7 mo-news-common-malayalamnews mo-crime-rape 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-murder mo-news-common-kolkata-doctor-rape-murder
Source link