കേരള സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് (356), ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) പരീക്ഷയുടെ പ്രാക്ടിക്കൽ ഇന്നുമുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷൻ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ 27 മുതൽ നടക്കും.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജിയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ജനറൽ മെരിറ്റിൽ ആറ് സീറ്റുകളും എം.ടെക്ക് (നാനോ സയൻസ് ആൻഡ് ടെക്നോളജി) പ്രോഗ്രാമിൽ ജനറൽ മെരിറ്റിൽ പത്ത് സീറ്റുകളും ഒഴിവുണ്ട്.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റഗുലർ, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2014 മുതൽ 2016 വരെ അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ഹോട്ടൽ മനേജമെന്റ് ആൻഡ് കളിനറി ആർട്സ് (സി.ബി.സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 9 മുതൽ നടക്കും.
കണ്ണൂർ സർവകലാശാല ടൈംടേബിൾ
പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (സി.ബി.സി.എസ്.എസ് റഗുലർ), നവംബർ 2024 പരീക്ഷ ടൈംടേബിൾ വെബ് സൈറ്റിൽ.
പരീക്ഷാഫലം
തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് പോളിസിയിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയം/ ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധന/ പകർപ്പ് എന്നിവയ്ക്ക് 21ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.
ഓർമിക്കാൻ …
1. കെടെറ്റ്:- കേരള പരീക്ഷാ ഭവൻ നടത്തുന്ന കേരള ടീച്ചേഴ്സ് എലിജിബിലിറ്രി ടെസ്റ്റിന് 20 വരെ അപേക്ഷിക്കാം. 2025 ജനുവരി 18,19 തീയതികളിലാണ് പരീക്ഷ. വെബ്സൈറ്റ്: ktet.kerala.gov.in.
2. ഡി.എൻ.ബി:- പോസ്റ്റ് എം.ബി.ബി.എസ്/ പോസ്റ്റ് ഡിപ്ലോമ (ഡി.എൻ.ബി) പ്രവേശനത്തിന് ഇന്നുകൂടി അപേക്ഷിക്കാം. 13 വരെ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം. വെബ്സൈറ്റ്: cee.kerala.gov.in. ഫോൺ : 0471 2525300
3. എം.എഫ്.എസ്സി:- കേരള ഫിഷറീസ് സർവകലാശാലയിൽ (കുഫോസ്) എം.എഫ്.എസ്സി സീറ്റുകളിലേക്ക് 13-ന് സ്പോട്ട് അഡ്മിഷൻ. സ്ഥലം: പനങ്ങാട് കാമ്പസിലെ സെമിനാർ ഹാൾ. സമയം: രാവിലെ 11. എൻട്രൻസ് പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും. വെബ്സൈറ്റ്: kufos.ac.in.
ആയുർവേദ, ഹോമിയോ, സിദ്ധ പ്രവേശനം
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലഭിച്ചവർ 12ന് വൈകിട്ട് നാലിനകം രേഖകളുമായി കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in.ഹെൽപ് ലൈൻ : 0471 2525300.
പ്രൊഫൈൽ പരിശോധിക്കാം
പി.ജി ആയുർവേദ കോഴ്സുകളിലെ സ്ട്രേ വേക്കൻസി പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കാനും ന്യൂനതകൾ തിരുത്തുന്നതിനും 12ന് ഉച്ചയ്ക്ക് 12വരെ അവസരം. സർട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.inൽ അപ്ലോഡ് ചെയ്യാം. ഹെൽപ് ലൈൻ : 0471 2525300.
Source link