ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ (ഐ.ഐ.എഫ്.ടി) എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം. കൊൽക്കത്തയിലും ഐ.ഐ.എഫ്.ടി കാമ്പസുണ്ട്. ഇന്റർനാഷണൽ ബിസിനസ്, ബിസിനസ് അനലറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെയുള്ള എം.ബി.എയാണ് ഐ.ഐ.എഫ്.ടിയുടെ പ്രത്യേകത.
CAT 2024 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.
* എം.ബി.എ (ബിസിനസ് അനലറ്റിക്സ്): ആകെ 60 സീറ്റ്. ഡൽഹി കാമ്പസിൽ നടത്തുന്ന കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷം. മാത്സ്/സ്റ്റാറ്റിസ്റ്രിക്സ് ഒരു വിഷയമായി 50% മാർക്കോടെ ബിരുദമാണ് അപേക്ഷിക്കാൻ വേണ്ട യോഗ്യത. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടുവും 50% മാർക്കോടെ ബിരുദവും. അല്ലെങ്കിൽ 50% മാർക്കോടെ ബി.ടെക്/ ബി.ഇ.
17 ലക്ഷത്തിനു മുകളിലാണ് നിലവിലെ അദ്ധ്യയന വർഷത്തെ ഫീസ്. 2025-27-ലെ ഫീസ് ഘടന പിന്നീട് പ്രസിദ്ധീകരിക്കും. എസ്.സി/ എസ്.ടി, പി.ഡബ്ലു.ഡി വിഭാഗക്കാർക്ക് ഫീസിൽ 50% വരെ ഇളവ് ലഭിക്കും.
* എം.ബി.എ (ഇന്റർനാഷണൽ ബിസിനസ് ): ആകെ 480 സീറ്റ് (ഡൽഹി-240, കൊൽക്കത്ത-240). കോഴ്സ് ദൈർഘ്യം രണ്ടു വർഷം. 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. എസ്.സി/ എസ്.ടി, പി.ഡബ്ലു.ഡി വിഭാഗക്കാർക്ക് 45% മാർക്ക് മതി.
21 ലക്ഷത്തിനു മുകളിലാണ് നിലവിലെ അദ്ധ്യയന വർഷത്തെ ഫീസ്. എസ്.സി/ എസ്.ടി, പി.ഡബ്ലു.ഡി വിഭാഗക്കാർക്ക് ഫീസിൽ 50% വരെ ഇളവ് ലഭിക്കും. 2025-27-ലെ ഫീസ് ഘടന പിന്നീട് പ്രസിദ്ധീകരിക്കും.
വെബ്സൈറ്റ്: www.iift.ac.in.
അവസാന തീയതി: 22.11.2024.
ഐസറിൽ പി എച്ച്.ഡി
തിരുവനന്തപുരം:ജനുവരിയിൽ തുടങ്ങുന്ന പി എച്ച്.ഡി.പദ്ധതിയിലേക്ക് ഐസർ അപേക്ഷ ക്ഷണിച്ചു.www.iisertvm.ac.in വഴി നവംബർ 17വരെ അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ രണ്ടുവർഷത്തേക്ക് പ്രതിമാസം 37,000 രൂപയും തുടർന്നുള്ള മൂന്ന് വർഷത്തേക്ക് പ്രതിമാസം 42,000 രൂപയും ഫെലോഷിപ്പ് ലഭിക്കും.ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഡാറ്റ സയൻസ്, എർത്ത്, എൻവയോൺമെന്റൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ്, സെന്റർ ഒഫ് ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ്, സെന്റർ ഒഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസ് റിസർച്ച് വിത്ത് ഇന്റർനാഷണൽ എൻഗേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.6.5 സി.ജി.പി.എ പോയന്റോ ഒന്നാംക്ളാസോടെ മാസ്റ്റർ ബിരുദമോ സി.എസ്.ഐ.ആർ ജെ.ആർ.എഫ്, യു.ജി.സി ജെ.ആർ.എഫ് അല്ലെങ്കിൽ ഗേറ്റ്. ആണ് യോഗ്യത. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടായിരിക്കും.
അലൈൻസ് സർവകലാശാലയ്ക്ക്
നാക് എ പ്ലസ് ഗ്രേഡ്
ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ യു.ജി.സി അംഗീകൃത പ്രൈവറ്റ് സർവകലാശാലയായ ബംഗളൂരുവിലെ അലൈൻസ് സർവകലാശാലയ്ക്ക് ആദ്യ മൂല്യനിർണയ സൈക്കിളിൽ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ പ്ലസ് ഗ്രേഡ് ലഭിച്ചു. സർവകലാശാലയുടെ മികച്ച അക്കാഡമിക് മികവിനും അദ്ധ്യാപന ഗുണനിലവാരത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വിദ്യാർത്ഥി പിന്തുണയ്ക്കുമാണ് ഈ അംഗീകാരം. സമഗ്ര സി.ജി.പി,എ 3.26 ആയിട്ടുള്ള സർവകലാശാലയ്ക്ക് കരിക്കുലം (3.67), അദ്ധ്യാപനം-മൂല്യനിർണയം (3.64), അടിസ്ഥാന സൗകര്യങ്ങൾ (3.9), വിദ്യാർത്ഥി പിന്തുണ (3.75) എന്നിവയിൽ ഉന്നത മാർക്ക് ലഭിച്ചു. ഗവേണൻസ്, ലീഡർഷിപ്പ്, മാനേജ്മെന്റ് (3.57) വിഭാഗങ്ങളിലും മികച്ച അക്രഡിറ്റേഷൻ ലഭിച്ചു. നാക് അംഗീകാരം സർവകലാശാലയുടെ ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും തെളിവാണെന്നും വിദ്യാഭ്യാസ രംഗത്ത് ആഗോളതലത്തിൽ മികവ് കൈവരിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ ഈ അംഗീകാരം സർവകലാശാലയുടെ നിലപാട് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അലൈൻസ് സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രീസ്റ്റ്ലി ഷാൻ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളിൽ പ്രായോഗിക അറിവും സാമൂഹിക ഉത്തരവാദിത്വവും വളർത്താനുള്ള വിവിധ പദ്ധതികൾ സർവകലാശാല നടപ്പിലാക്കി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link