KERALAMLATEST NEWS

ഭർത്താവിനെ കാമുകിയുടെ വീട്ടിൽ പിടിച്ചു, നാട്ടുകാർ കൂടി; കയ്യാങ്കളി ആയതോടെ തീരുമാനമെടുത്ത് യുവതി

ഭർത്താവ് ഭാര്യയ്‌ക്ക് കൊടുത്ത പ്രാങ്കാണ് ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡിലുള്ളത്. കല്ല്യാണത്തിന് മുമ്പ് ഭർത്താവ് പലരിൽ നിന്നായി പണം വാങ്ങിയ വിവരം യുവതിക്കറിയാം. ഇത്തരത്തിൽ പണം കടം നൽകിയ യുവതിയുമായി ഭർത്താവ് അടുപ്പത്തിലാണെന്നും അവരുടെ വീട്ടിൽ ഇയാളെ പിടിച്ച് വച്ചിരിക്കുന്നു എന്നുമാണ് കഥ. പിടിച്ചു വച്ച ശേഷം പെൺകുട്ടിയുടെ ബന്ധുക്കൾ ഭാര്യയെ ഫോൺ വിളിച്ച് സ്ഥലത്തേക്ക് വരുത്തുന്നു. ഭർത്താവിന്റെ ബന്ധം അറിഞ്ഞ യുവതി ഞെട്ടുന്നു.

പതിവായി ഇയാൾ ഇവിടെ വരാറുണ്ടെന്നും അടുത്ത ബന്ധം ഈ സ്ത്രീയുമായും പുലർത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുകയാണ്. തുടർന്ന് കടം വാങ്ങിയ തുക തിരികെ നൽകാനും ബന്ധം ഉപേക്ഷിക്കാനും ബന്ധുക്കൾ പറയുന്നുണ്ട്. ഈ സമയത്ത് ഭാര്യയുടെ പ്രതികരണമാണ് ഓ മൈ ഗോഡിന്റെ ക്ലൈമാക്സ്.


Source link

Related Articles

Back to top button