ആകാശത്തുവെച്ച് എഞ്ചിനിൽ തീപ്പിടിത്തം; വിമാനത്തിന് അടിയന്തര ലാൻഡിങ്, ദൃശ്യങ്ങൾ പുറത്ത്


റോം: ആകാശത്തുവെച്ച് എഞ്ചിനിൽ തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ റോമിലുള്ള ഫിയുമിസിനോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഹൈനാൻ എയർലൈൻസിന്റെ വിമാനത്തിനാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം തീപ്പിടിച്ചത്. 249 യാത്രക്കാരും 16 ജീവനക്കാരുമായി ചൈനയിലെ ഷെൻഷനിലേക്ക് പോവുകയായിരുന്ന വിമാനത്തിൽ പക്ഷി ഇടിച്ചതോടെ എഞ്ചിൻ തകരാറിലാവുകയായിരുന്നു. തുടർന്ന്, ഞായറാഴ്ച പ്രാദേശിക സമയം 11.06-ന് വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.


Source link

Exit mobile version