KERALAMLATEST NEWS

‘ലഹരിക്ക് അടിമ, ബോധമില്ലാതെ തെന്നിവീണു’; കമന്റുകൾക്ക് കിടിലൻ മറുപടിയുമായി വിജയ് ദേവരകൊണ്ട

മലയാളികൾക്ക് സുപരിചിതനായ ദക്ഷിണേന്ത്യൻ നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. കേരളത്തിൽ ഫാൻസ് അസോസിയേഷനും നടനുണ്ട്. കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ തെന്നിവീണ നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. മുംബയിലെ ഒരു കോളേജ് പരിപാടിക്കെത്തിയതായിരുന്നു താരം.

പരിപാടി കഴിഞ്ഞ് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഈ വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് താരത്തെ വിമർശിച്ച് രംഗത്തെത്തിയത്. വിജയ് ദേവരകൊണ്ട ഡ്രഗ്സ് അഡിക്റ്റാണെന്നും സ്വബോധമില്ലാതെയാണ് നടക്കുന്നതെന്നുമാണ് പലരും വിമർശിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. പടിയിറങ്ങുമ്പോൾ താൻ വീഴുന്ന വീഡിയോ സഹിതം പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഞാൻ വീണത് ശരിയാണ്. അത് ഭയങ്കരമായ രീതിയിൽ പ്രചരിച്ചു. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തിൽ ഉയർന്ന് പറക്കാൻ കഴിയുന്നത്’,- വിജയ് കുറിച്ചു. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പ്രതികരണം പങ്കുവച്ചത്. ആദ്യം താൻ വീഴുന്ന വീഡിയോയും പിന്നെ കട്ടിലിൽ കിടക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നിരവധി കമന്റുകളും ലെെക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.’നിങ്ങൾക്ക് മാത്രമേ ഇങ്ങനെ കിടിലൻ മറുപടി നൽകാൻ കഴിയു’, ‘ സൂപ്പർ’,’ധെെര്യത്തെ സമ്മതിക്കണം’ തുടങ്ങിയ നിരവധി കമന്റുകൾ വരുന്നുണ്ട്. ‘സാഹിബ’ എന്ന ഗാനത്തിന്റെ പ്രമോഷൻ പരിപാടി കഴിഞ്ഞിറങ്ങുമ്പോഴായിരുന്നു നടൻ വീണത്. മ്യൂസിക് വീഡിയോയിൽ രാധികാ മദർ, ജസ്‌ലീൻ റോയൽ എന്നിവർക്കൊപ്പമാണ് താരം അഭിനയിച്ചത്.


Source link

Related Articles

Back to top button