ട്രംപിനെയല്ല, കമലയെ അമേരിക്കയുടെ 47-ാം പ്രസിഡന്റാക്കാം; വഴിപറഞ്ഞ് ജമാല്‍ സിമ്മണ്‍സ്
വാഷിങ്ടണ്‍: ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഉടനെ രാജിവച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആ പദവിയിലേക്ക് കൊണ്ട് വരണമെന്ന് ജമാല്‍ സിമ്മണ്‍സ്. കമല ഹാരിസിന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാണ് സിമ്മണ്‍സ്. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലയെ അവരോധിക്കുന്നതിലൂടെ ബൈഡന് ചരിത്രം സൃഷ്ടിക്കാനാകുമെന്നും സിമ്മണ്‍സ് പറഞ്ഞു.’ബൈഡന്‍ ഇതിനകം തന്നെ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് ലോകത്തിന് മഹത്തരമായ സന്ദേശം നല്‍കാനാകും. ബൈഡന്‍ ഒരു അസാധാരണ പ്രസിഡന്റായിരുന്നു. ഭരണപരമായി നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്ന ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന് നിറവേറ്റാന്‍ കഴിയുന്ന ഒരു വാഗ്ദാനമുണ്ട്. അതാണ് ഈ നീക്കത്തിലൂടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്’- സിമ്മണ്‍സ് പറഞ്ഞു. സി.എന്‍.എന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു സിമ്മണ്‍സ് തന്റെ അഭിപ്രായം പറഞ്ഞത്.
Source link