KERALAMLATEST NEWS

കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മെത്താംഫിറ്റമിൻ; 21കാരനെ പിടികൂടിയത് സാഹസികമായി

പാലക്കാട്: പുതുശേരിയിൽ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബുവാണ് (21) അറസ്റ്റിലായത്. 57.115 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവ് പിടിയിലായത്. പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും സംഘവും ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

സംഘത്തിൽ ഒറ്റപ്പാലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവിൽ എക്‌സൈസ് ഓഫീസർ ഷിജു എന്നിവരുമുണ്ടായിരുന്നു.

ആലപ്പുഴ മാന്നാറിൽ ചാരായം വാറ്റി വിൽപ്പന നടത്തിയ യുവാവിനെയും എക്സൈസ് പിടികൂടി. അമ്പലപ്പുഴ സ്വദേശിയായ അബ്ദുൽ മനാഫാണ് (32) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടിച്ചെടുത്തു. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബാബു ഡാനിയൽ, പ്രിവന്റീവ് ഓഫീസർമാരായ ആർ.പ്രകാശ്, വി.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, ഗോകുൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരും പങ്കെടുത്തു.


Source link

Related Articles

Back to top button