നിബന്ധനകൾ അംഗീകരിച്ചു; സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാം, അനുമതിക്ക് അന്തിമ രൂപമാകുന്നു
ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു – Elon Musk’s satellite internet company StarLink give final approval to operate in India | Latest News | Manorama Online
നിബന്ധനകൾ അംഗീകരിച്ചു; സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാം, അനുമതിക്ക് അന്തിമ രൂപമാകുന്നു
ഓൺലൈൻ ഡെസ്ക്
Published: November 11 , 2024 07:14 PM IST
1 minute Read
ഇലോൺ മസ്ക്. (Photo by Anna Moneymaker / GETTY IMAGES NORTH AMERICA / Getty Images via AFP)
ന്യൂഡൽഹി∙ ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ കമ്പനികൾ ഡേറ്റ ഇവിടെ സൂക്ഷിക്കണമെന്നാണ് നിയമം. ഇതടക്കമുള്ള നിബന്ധനകൾ അംഗീകരിച്ചതോടെയാണ് മസ്കിന്റെ കമ്പനിക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങുന്നത്.
സ്റ്റാർലിങ് ഇതുവരെ കരാർ സമർപ്പിച്ചിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ ലഭിച്ചശേഷം സ്പെക്ട്രം അനുവദിക്കാനുള്ള ചട്ടങ്ങൾക്ക് സർക്കാർ അന്തിമരൂപം നൽകും. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചശേഷമാണ് സ്റ്റാർ ലിങ്കിന്റെ ലൈസൻസ് നടപടികള്‍ക്ക് വേഗമേറിയത്. ട്രംപിന് പിന്തുണ പ്രഖ്യാപിച്ച മസ്ക്, തിരഞ്ഞെടുപ്പ് ക്യാംപയിനായി ഫണ്ടും നൽകിയിരുന്നു.
ലേലമില്ലാതെ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിനെ സെല്ലുലർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ശക്തമായി എതിർക്കുകയാണ്. സെല്ലുലർ സ്പെക്ട്രം ലേലത്തിലൂടെ ജിയോയും എയർടെലും ഉൾപ്പെടെയുള്ള കമ്പനികൾ ഒന്നര ലക്ഷം കോടി രൂപയാണ് 2022ൽ കേന്ദ്ര സർക്കാരിനു നൽകിയത്. ലേലം ഇല്ലാതെ ഉപഗ്രഹ സ്പെക്ട്രം വന്നാൽ തങ്ങൾക്കു വൻ നഷ്ടമാവുമെന്നാണ് ഇന്ത്യൻ കമ്പനികളുടെ വാദം. കേന്ദ്ര ടെലികോം നിയമത്തിലെ 1 ബി വകുപ്പ് പ്രകാരം ലേലം ഇല്ലാതെ ഉപഗ്രഹ ഇന്റർനെറ്റിന് അനുമതി നൽകാൻ കഴിയും.
English Summary:
Elon Musk’s satellite internet company StarLink give final approval to operate in India
mo-news-world-leadersndpersonalities-elonmusk mo-news-national-organisations0-trai mo-news-common-latestnews 25psfui2d2i6d1ftqn4ktk8ti 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-technology-starlink
Source link