KERALAM

സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർഫാസ്​റ്റ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി, അപകടം ഇന്ന് പുലർച്ചയോടെ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഹൗറയ്ക്ക് സമീപം ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി. ആഴ്ചകൾ തോറും സർവീസ് നടത്തുന്ന സെക്കന്തരാബാദ്- ഷാലിമാർ സൂപ്പർഫാസ്​റ്റ് എക്സ്പ്രസ് ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെ​റ്റിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേ​റ്റതായി റിപ്പോർട്ടുകളില്ല. പുലർച്ചെ അഞ്ചരയോടെ ട്രെയിൻ ഖരഗ്പൂർ ഡിവിഷനിലെ നാൽപൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നതിനിടെയാണ് പാളം തെറ്റിയതെന്ന് സൗത്ത്- ഈസ്റ്റേൺ റെയിൽവേ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിന്റെ ഒരു പാഴ്സൽ കോച്ചും രണ്ട് കോച്ചുകളുമാണ് അപകടത്തിൽപ്പെട്ടത്.

സംഭവമറിഞ്ഞതോടെ സാന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളിൽ നിന്നുളള റിലീഫ് ട്രെയിനുകളെയും മെഡിക്കൽ സംഘത്തെയും അപകടസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബസുകളും ക്രമീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


Source link

Related Articles

Back to top button