മണിപ്പുരിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാരെ വധിച്ചു

മണിപ്പുരിൽ സിആർപിഎഫ് ക്യാംപിന് നേർക്ക് കുക്കികളുെട ആക്രമണം; ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാരെ വധിച്ചു, ഒരു സൈനികന് പരുക്ക് – Manipur Violence: Farmer Shot, 11 kuki Killed in Separate Incidents | Latest News | Manorama Online
മണിപ്പുരിൽ സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാരെ വധിച്ചു
ഓൺലൈൻ ഡെസ്ക്
Published: November 11 , 2024 06:28 PM IST
1 minute Read
∙ ഒരു ജവാന് പരുക്ക്
Representative Image: AFP
ഇംഫാൽ∙ മണിപ്പുരിൽ സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കികളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. മണിപ്പുരിലെ ജിരിബാമിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് കുക്കികൾ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ കുക്കികൾ സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവർ നേരത്തെ ബോറോബെക്ര പൊലീസ് സ്‌റ്റേഷനും ആക്രമിക്കുകയും ജകുരധോറിലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ സിആർപിഎഫ് ജവാൻ ചികിത്സയിലാണ്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം തിങ്കളാഴ്ച രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കർഷകന് വെടിവയ്പ്പിൽ പരുക്കേറ്റു. ആയുധങ്ങളുമായി എത്തിയ ഒരു വിഭാഗം പേരാണ് കുന്നിൻ മുകളിൽ നിന്ന് കർഷകന് നേരെ വെടിയുതിർത്തത്. ഇംഫാൽ താഴ്‌വരയിലെ വയലുകളിൽ ജോലി ചെയ്യുന്ന കർഷകർക്ക് നേരെ മലനിരകൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്. ഇത് മൂന്നാം ദിവസമാണ് ഇത്തരത്തിൽ മലമുകളിൽനിന്ന് വെടിവയ്പ്പുണ്ടാകുന്നത്. ശനിയാഴ്ച, ചുരാചന്ദ്പുർ ജില്ലയിലെ കുന്നിൻമുകളിൽ നിന്ന് സായുധസംഘം നടത്തിയ വെടിവയ്പ്പിൽ ബിഷ്ണുപൂർ സൈറ്റണിലെ നെൽവയലിൽ ജോലി ചെയ്യുകയായിരുന്ന കർഷക കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സനസാബി, സാബുങ്കോക്ക് ഖുനൂ, തമ്‌നപോക്പി പ്രദേശങ്ങളിലും സമാനമായ ആക്രമണങ്ങൾ ഞായറാഴ്ച ആരംഭിച്ചിട്ടുണ്ട്.
English Summary:
Manipur Violence: Farmer Shot, 11 kuki Killed in Separate Incidents
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 6g5a1mg2uvhpsthg6ben011b4e mo-news-common-manipurunrest mo-news-world-countries-india-indianews mo-news-national-states-manipur
Source link