CINEMA

അല്ലു അർജുനെതിരെ തുടർച്ചയായി വ്യാജ വാർത്ത; യൂട്യൂബറുടെ ഓഫിസിലെത്തി മാപ്പ് പറയിപ്പിച്ച് ആരാധകർ

അല്ലു അർജുനെതിരെ തുടർച്ചയായി വ്യാജ വാർത്ത; യൂട്യൂബറുടെ ഓഫിസിലെത്തി മാപ്പ് പറയിപ്പിച്ച് ആരാധകർ

അല്ലു അർജുനെതിരെ തുടർച്ചയായി വ്യാജ വാർത്ത; യൂട്യൂബറുടെ ഓഫിസിലെത്തി മാപ്പ് പറയിപ്പിച്ച് ആരാധകർ

മനോരമ ലേഖകൻ

Published: November 11 , 2024 05:31 PM IST

1 minute Read

അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ. താരത്തെക്കുറിച്ചുള്ള നെഗറ്റീവ് വിഡിയോകൾ പ്രചരിപ്പിച്ച ഹൈദരാബാദിലെ സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഓഫിസിലെത്തി ആരാധകർ പ്രതിഷേധിച്ചു. ചാനലിന്റെ ഉടമയെക്കൊണ്ട് താരത്തിനോട് ക്ഷമാപണം നടത്തിക്കുകയും ചെയ്തു. 
ഈ വിവാദ യൂട്യൂബ് ചാനൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അല്ലു അർജുനെതിരെ മോശം വിഡിയോകൾ അപ്‍ലോഡ് ചെയ്തിരുന്നു. മോർഫ് ചെയ്ത താരത്തിന്റെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോകളായിരുന്നു ചാനൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനെതിരെയാണ് ആരാധകരുടെ ഇടപെടൽ. തുടർന്ന്, അത്തരം വിഡിയോകൾ നീക്കം ചെയ്യുകയും ചെയ്തു. 

അല്ലു ആരാധകർ യൂട്യൂബ് ചാനൽ ഉപരോധിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകരുടെ ഈ നടപടിയെ നിരവധി പേർ അഭിനന്ദിച്ചു.

English Summary:
Fans storm YouTuber’s office, demand apology for spreading fake news against Allu Arjun.

37upo2bvib8ud3920ivv367oim 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-alluarjun mo-entertainment-movie f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button