‘ഓർമകളിൽ മുത്തച്ഛന്റെ സ്നേഹം’; കുടുംബവീട് തേടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

‘ഓർമകളിൽ മുത്തച്ഛന്റെ സ്നേഹം’; കുടുംബവീട് തേടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന – Chief Justice Khanna’s Heartfelt Quest: Searching for Ancestral Home in Amritsar | Latest News | Manorama Online

‘ഓർമകളിൽ മുത്തച്ഛന്റെ സ്നേഹം’; കുടുംബവീട് തേടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

ഓൺലൈൻ ഡെസ്ക്

Published: November 11 , 2024 03:24 PM IST

1 minute Read

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന (PTI Photo/Kamal Singh)

ന്യൂഡൽഹി∙ രാജ്യത്തിന്റെ 51-ാംമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സഞ്ജീവ് ഖന്ന അമൃത്സറിലെ തന്റെ പൂർവിക ഭവനം തേടിയുള്ള അന്വേഷണത്തിലാണ്. ഇന്ത്യയ്ക്ക്  സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ള വീട് അദ്ദേഹത്തിന്റെ മുത്തച്ഛൻ സരവ് ദയാൽ നിർമിച്ചതാണ്. കാലക്രമേണ, പ്രദേശം മാറിയെങ്കിലും ചീഫ് ജസ്റ്റിസ് ഖന്ന ഇപ്പോഴും തന്റെ മുത്തച്ഛൻ നിർമിച്ച വീട് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ചീഫ് ജസ്റ്റിസ് ഖന്നയുടെ മുത്തച്ഛനും ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ പിതാവുമായ സരവ് ദയാൽ അദ്ദേഹത്തിന്റെ കാലത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. 

ജാലിയൻ വാലാബാഗിനടുത്തുള്ള കത്ര ഷേർസിങ്ങിലും ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിലും രണ്ട് വീടുകൾ സരവ് ദയാൽ വാങ്ങിയിരുന്നു. കത്ര ഷേർ സിങ്ങിലെ വീടാണ് ജസ്റ്റിസ് ഖന്ന കണ്ടെത്താൻ ശ്രമിക്കുന്നത്. 1947ൽ സ്വാതന്ത്ര്യസമര സമയത്ത്, കത്ര ഷേർസിങ്ങിലെ വീട് അഗ്നിക്ക് ഇരയായെങ്കിലും പിന്നീട് മുത്തച്ഛൻ അത് പുനഃസ്ഥാപിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് അഞ്ച് വയസ്സുള്ളപ്പോൾ പിതാവിനൊപ്പം ആ വീട് സന്ദർശിച്ചിരുന്നു. മുത്തച്ഛൻ എന്നർഥം വരുന്ന ബൗജി എന്നെഴുതിയ ഒരു ബോർഡ് വീട്ടിൽ ഉണ്ടായിരുന്നു. സരവ് ദയാലിന്റെ മരണശേഷം അമൃത്‌സറിലെ വീട് 1970ൽ വിറ്റതായാണ് വിവരം.
അമൃത്സറിൽ പോകുമ്പോഴെല്ലാം അദ്ദേഹം കത്ര ഷേർ സിങ് സന്ദർശിക്കുകയും ആ വീട് അന്വേഷിക്കുകയും ചെയ്യുന്നു. അവധിക്കാലത്ത് സ്കൂൾ പുസ്തകങ്ങൾ കൊണ്ടുവരരുതെന്ന് മുത്തച്ഛൻ പറഞ്ഞിരുന്നത് ചീഫ് ജസ്റ്റിസ് ഖന്ന എപ്പോഴും ഓർമിക്കുന്നു. താൻ പകർന്നു തരുന്ന പാഠങ്ങൾ പുസ്തകങ്ങളിൽ പോലും കാണില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

English Summary:
Chief Justice Khanna’s Heartfelt Quest: Searching for Ancestral Home in Amritsar

mo-judiciary-chiefjusticeofindia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-sanjiv-khanna- mo-judiciary-supremecourt 7dkuvs1os2bt07b2qin52rp7dj


Source link
Exit mobile version