WORLD
ശ്മശാനത്തിന് താഴെ ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍, നിറയെ ആയുധങ്ങളും; വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍

ബയ്‌റുത്ത്: ലബനനിലെ ഒരു ശ്മശാനത്തിന് താഴെ ഹിസ്ബുള്ളയുടെ രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍. ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സാണ് വിവരം പുറത്തുവിട്ടത്. ടണലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ശ്മശാനത്തിനടിയില്‍ തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഒരു തുരങ്കം ഉള്‍പ്പെടെ ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ സൈന്യം തകര്‍ത്തുവെന്ന് വ്യക്തമാക്കിയ ഇസ്രായേല്‍ ഹിസ്ബുള്ള മനുഷ്യജീവനെ വിലമതിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Source link