ASTROLOGY

ലക്ഷണശാസ്ത്രം നിസ്സാരമല്ല; ഏതു മേഖലയിലും തിളങ്ങുന്നവരാണ് ഇക്കൂട്ടർ

ലക്ഷണശാസ്ത്രം നിസ്സാരമല്ല; ഏതു മേഖലയിലും തിളങ്ങുന്നവരാണ് ഇക്കൂട്ടർ – Unlocking Personality Secrets | AstrologyNews | Manoramaonline News

ലക്ഷണശാസ്ത്രം നിസ്സാരമല്ല; ഏതു മേഖലയിലും തിളങ്ങുന്നവരാണ് ഇക്കൂട്ടർ

വെബ് ഡെസ്‌ക്

Published: November 11 , 2024 03:30 PM IST

1 minute Read

ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സന്നദ്ധരായവരായിരിക്കും ഇക്കൂട്ടർ

Image Credit : PeopleImages.com – Yuri A / Shutterstock

പുരികങ്ങളുടെ പ്രത്യേകതകൾ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വളഞ്ഞ പുരികക്കൊടികളുടെ ഉടമകൾ മറ്റുള്ളവരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിവുള്ളവരായിരിക്കും. മറ്റുള്ള വ്യക്തികളിലൂടെയായിരിക്കും ഇത്തരക്കാർ തങ്ങളുടെ ലോകം വികസിപ്പിച്ചെടുക്കുന്നത്. 

പുരികങ്ങൾ നേരെയുള്ളവർ, തങ്ങളുടെ സമീപനങ്ങളിലും നേരേവാ എന്ന പ്രകൃതമുള്ളവരായിരിക്കും. വസ്തുനിഷ്ഠമായും സാങ്കേതികമായും കാര്യങ്ങളെ നേരിടുന്നവരായിരിക്കും. വികാരങ്ങൾക്ക് അടിമപ്പെടാതെ കാര്യങ്ങളെ ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്യുന്നവരായിരിക്കും ഇത്തരക്കാർ. 

അഗ്രഭാഗം വളഞ്ഞിരിക്കുന്ന പുരികത്തിനുടമകൾ, ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ സന്നദ്ധരായവരായിരിക്കും. എപ്പോഴും മറ്റുള്ളവരുമായി സഹകരിച്ചു ജീവിക്കാൻ താല്പര്യമുള്ള ഇക്കൂട്ടർ വലിയൊരു സൗഹൃദവലയത്തിനുടമകളുമായിരിക്കും. നേതൃഗുണങ്ങൾ ഇവരിൽ പ്രകടമായിരിക്കും. നേതൃസ്ഥാനത്തിരിക്കുമ്പോൾ വളരെ ചെറിയ രീതിയിലുള്ള വെല്ലുവിളികൾ മാത്രമേ ഇവർക്കു നേരിടേണ്ടി വരുകയുള്ളു.
കണ്ണുകളുടെ സമീപത്തുനിന്നും സാധാരണ കാണുന്നതിലും മുകളിലായി ചിലരുടെ പുരികങ്ങൾ ഉയർന്നിരിക്കാറുണ്ട്. ഇത്തരക്കാർ ദീർഘ ദൃഷ്ടിയുള്ളവരും കാര്യങ്ങൾ തെരഞ്ഞെടുക്കുന്നതിൽ സൂക്ഷ്മത പുലർത്തുന്നവരും വിവേചന ബുദ്ധിയോടെ പ്രവർത്തിക്കുന്നവരുമായിരിക്കും. വളരെ ശ്രദ്ധയോടെ കാര്യങ്ങൾ വീക്ഷിച്ചതിനു ശേഷം മാത്രം പ്രവർത്തിക്കുന്നവരായിരിക്കും ഇക്കൂട്ടർ. കാത്തിരുന്ന് കാണാം എന്ന ഒരു മനോഭാവവും ഇവർ പ്രകടിപ്പിക്കും. ഒരു പുതിയ അറിവ് ലഭിക്കുമ്പോൾ അതിന്റെ എല്ലാവശങ്ങളെക്കുറിച്ചും ഗാഢമായി ചിന്തിക്കുകയും അവ സൂക്ഷിച്ചുവെക്കുകയും ആ അറിവുകൾ പിന്നീട് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. 

കണ്ണുകളോട് ഏറെയടുത്തു പുരികങ്ങളുള്ളവർ, പെട്ടെന്ന് പ്രതികരിക്കുന്നവരായിരിക്കും. എന്തു കാര്യങ്ങളിലും വളരെപ്പെട്ടെന്നു തീരുമാനമെടുക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്. അതുപോലെ തന്നെ എന്തെങ്കിലുമൊരു ജോലി ഏൽപ്പിച്ചാൽ എത്രയുംപെട്ടെന്നതു ചെയ്തുതീർക്കാനും ഇവർ ശ്രദ്ധാലുക്കളായിരിക്കും. ശുഭാപ്തിവിശ്വാസികളെങ്കിലും ഇവരെ ആരെങ്കിലും എതിർത്തു സംസാരിക്കുന്ന പക്ഷം പരസ്‌പരവിരുദ്ധമായി ചിലപ്പോളിവർ പ്രതികരിച്ചുവെന്നു വരാം. ഇത്തരക്കാർ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‍നങ്ങളിലൊന്നാണ് ക്ഷമശീലത്തിന്റെ അഭാവം. അതുകൊണ്ടു തന്നെ ക്ഷമാശീലം വളർത്തിയെടുക്കാനും മറ്റുള്ളവരെ ക്ഷമാപൂർവം കേൾക്കാനും ഇത്തരക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.

mo-astrology-character 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 2ntv907omvg2afvrbkq6sjbi6l mo-fashion-eyebrow


Source link

Related Articles

Back to top button