‘സ്വബോധമില്ലാതെ തെന്നി വീണു’; ട്രോളിനു മറുപടിയുമായി വിജയ് ദേവരകൊണ്ട

‘സ്വബോധമില്ലാതെ തെന്നി വീണു’; ട്രോളിനു മറുപടിയുമായി വിജയ് ദേവരകൊണ്ട | Vijay Devarakonda Troll
‘സ്വബോധമില്ലാതെ തെന്നി വീണു’; ട്രോളിനു മറുപടിയുമായി വിജയ് ദേവരകൊണ്ട
മനോരമ ലേഖകൻ
Published: November 11 , 2024 10:13 AM IST
1 minute Read
വിജയ് ദേവരകൊണ്ട വീഴുന്ന രംഗം
മുംബൈയിലെ ഒരു കോളജിൽ പ്രമോഷന്‍ പരിപാടിക്കെത്തിയ വിജയ് ദേവരകൊണ്ട തെന്നിവീഴുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താരം സ്വബോധത്തോടെയല്ല പരിപാടിക്കെത്തിയതെന്നും അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നും വിമർശനങ്ങൾ ഉയരുകയുണ്ടായി.
സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ചയെന്നായിരുന്നു അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരുടെ പ്രതികരണം. എന്നാല്‍ ദേവരക്കൊണ്ടയ്ക്കെതിരെ വലിയ രീതിയിൽ ട്രോളുകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ ട്രോളുകൾക്കു മറുപടിയുമായി എത്തുകയാണ് താരം. താൻ വീഴുന്ന വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. ‘‘ഞാൻ വീണു, അത് ഭയങ്കരമായ രീതിയിൽ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തിൽ നമുക്ക് ഉയർന്ന് പറക്കാൻ കഴിയുക. വീഴ്ചയിൽ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടർന്നുകൊണ്ടിരിക്കും.’’–വിജയ് ദേവരകൊണ്ട പറയുന്നു.
English Summary:
Vijay Devarakonda gave hit back to trolls
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-movietroll 45uu1d6clh7redtunq6s5akv72 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vijaydevarakonda
Source link