മുംബയ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ഡൊണാൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും പരിഭ്രാന്തിയിലാണ്. എന്നാൽ ഇന്ത്യയ്ക്ക് അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബയിലെ സ്വകാര്യ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം ജയ്‌ശങ്കർ വ്യക്തമാക്കിയത്.
‘ജയിച്ച ശേഷം ട്രംപ് വിളിച്ച ആദ്യത്തെ മൂന്ന് ഫോൺ കോളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടുന്നു. മോദി ഒന്നിലധികം യുഎസ് പ്രസിഡന്റുമാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം ആദ്യം യുഎസിൽ എത്തിയപ്പോൾ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് അത് ട്രംപായി. പിന്നെ അത് ബെെഡനായിരുന്നു. പ്രധാനമന്ത്രി ഈ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിന് സ്വാഭാവികമായി ചില കാര്യങ്ങളുണ്ട്. അത് രാജ്യത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. എനിക്കറിയാം, പല രാജ്യങ്ങളും യുഎസിനെക്കുറിച്ച് ആലോചിച്ച് പരിഭ്രാന്തരാണ്, പക്ഷേ നമ്മൾ അവരിൽ ഒരാളല്ല’,- എസ് ജയ്‌ശങ്കർ പറഞ്ഞു.
#WATCH | Mumbai: At Aditya Birla 25th Silver Jubilee Scholarship Program, EAM Dr S Jaishankar says “…The Prime Minister was among the first three calls President Trump took. PM Modi has built rapport across multiple Presidents. When he first came to DC, Obama was the President,… pic.twitter.com/hSLDK8sKKF
— ANI (@ANI) November 10, 2024
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, PM, SJAISHANKAR, TRUMP, AMERICA, INDIA
Source link