സ്വകാര്യ ദൃശ്യങ്ങൾ കാട്ടി യുവതിയെ പലതവണ ബലാത്സംഗം ചെയ്തു– Rape | Crime News | Malayala Manorama
സ്വകാര്യദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി 19കാരിയെ ബലാത്സംഗം ചെയ്തു; കാമുകനും കൂട്ടുകാരും അറസ്റ്റിൽ
ഓൺലൈൻ ഡെസ്ക്
Published: November 11 , 2024 10:05 AM IST
1 minute Read
Representational Image. Image Credit: Tinnakorn jorruang/shutterstockphoto.com
ഭുവനേശ്വർ∙ ഒഡീഷയിലെ കട്ടക്കിൽ 19 വയസ്സുകാരിയായ കോളജ് വിദ്യാർഥിനിയെ കാമുകനും 5 സുഹൃത്തുക്കളും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തതായി പരാതി. ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് വിദ്യാർഥിനി കട്ടക്കിലെ ബദാംബാഡി സ്റ്റേഷനിലാണ് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു.
തന്റെ പിറന്നാൾ ആഘോഷിക്കാൻ ദസറ ആഘോഷത്തിനിടെ കട്ടക്കിലെ കഫേയിൽ പോയ സമയത്ത് കാമുകൻ സ്വകാര്യ നിമിഷങ്ങളുടെ വിഡിയോ പകർത്തിയെന്ന് അതിജീവിത പറഞ്ഞു. വിഡിയോ പകർത്താൻ കഫേ ഉടമ കാമുകനെ സഹായിച്ചതായും ആരോപണമുണ്ട്. ഇതിനുശേഷം വിഡിയോ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ പൊലീസ് മൊബൈലിൽനിന്നും ദൃശ്യങ്ങൾ വീണ്ടെടുത്തു.
സംഭവത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുമെന്ന് ഒഡീഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ പറഞ്ഞു. 2036ഓടെ ഒഡീഷയെ സ്ത്രീകൾക്കു വേണ്ടിയുള്ള കുറ്റകൃത്യരഹിത സംസ്ഥാനമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കേസ് വെളിച്ചത്തുവന്നതെന്നും മന്ത്രി പറഞ്ഞു.
English Summary:
Man films private moments with girlfriend, uses it to rape her with 5 friends in Odisha
110ogk2jr6dpl5i728oorg3hh6 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-gang-rape mo-news-national-states-orissa mo-crime-crime-news
Source link