INDIALATEST NEWS

‘പല രാജ്യങ്ങളും പരിഭ്രാന്തർ, ഇന്ത്യ അക്കൂട്ടത്തിലില്ല’: യുഎസിൽ ട്രംപ് വന്നാൽ ആശങ്കയില്ലെന്ന് എസ്.ജയശങ്കർ

ട്രംപ് വരുന്നതിൽ ആശങ്കയില്ലെന്ന് എസ്.ജയശങ്കർ– Donald Trump | S Jaishankar | Malayala Manorama

‘പല രാജ്യങ്ങളും പരിഭ്രാന്തർ, ഇന്ത്യ അക്കൂട്ടത്തിലില്ല’: യുഎസിൽ ട്രംപ് വന്നാൽ ആശങ്കയില്ലെന്ന് എസ്.ജയശങ്കർ

ഓൺലൈൻ ഡെസ്ക്

Published: November 11 , 2024 08:58 AM IST

1 minute Read

എസ്.ജയശങ്കർ. (PTI Photo)

മുംബൈ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്. ഇന്ന് ഒരുപാട് രാജ്യങ്ങൾ യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം. നമുക്ക് അതിനെ കുറിച്ച് സത്യസന്ധമായി പറയാം, ഞങ്ങൾ അവരിൽ ഒരാളല്ലെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം. 

‘‘പ്രസിഡന്റായ ശേഷം ട്രംപ് വിളിച്ച ആദ്യത്തെ 3 ഫോൺ കോളുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടുന്നു. പ്രധാനമന്ത്രി മോദി യഥാർഥത്തിൽ ഒന്നിലധികം യുഎസ് പ്രസിഡ‍ന്റുമാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മോദി ആദ്യമായി യുഎസിൽ എത്തിയപ്പോൾ ബറാക് ഒബാമ പ്രസിഡന്റായിരുന്നു. പിന്നീട് അത് ട്രംപായി. പിന്നെ അത് ബൈഡനായിരുന്നു. പ്രധാനമന്ത്രി ഈ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സ്വാഭാവികമായ ചില കാര്യങ്ങളുണ്ട്. അത് രാജ്യത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്’’ – ജയശങ്കർ പറഞ്ഞു.

English Summary:
India not among countries nervous about Trump’s poll victory, says S Jaishankar

mo-politics-elections-uspresedentialelection 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-sjaishankar 4lgfi73lgioos6q6cvudfn2oi1 mo-politics-leaders-internationalleaders-donaldtrump


Source link

Related Articles

Back to top button