വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്; ഇനി എയർ ഇന്ത്യയായി സർവീസ്

വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്– Vistara | Air India | Malayala Manorama
വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്; ഇനി എയർ ഇന്ത്യയായി സർവീസ്
ഓൺലൈൻ ഡെസ്ക്
Published: November 11 , 2024 07:56 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock / Harsh – S)
ന്യൂഡൽഹി ∙ എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം. ലയനപ്രക്രിയകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം ഇനി എയർ ഇന്ത്യ ബ്രാൻഡിനു കീഴിലാകും സേവനം നടത്തുക.
എയർ ഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരിക്കുന്നത്. ഫുൾ സർവീസ് കാരിയറായ വിസ്താര 2015 ജനുവരി ഒൻപതിനാണ് പറക്കൽ ആരംഭിച്ചത്. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന്റേതായിരുന്നു. ലയനത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനാണ് സിംഗപ്പൂർ അധിക നിക്ഷേപം നടത്തുന്നത്.
എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതൽ വിസ്താരയ്ക്ക് ഉണ്ടാകുക. ഉദാഹരണത്തിന്, മുൻപ് യുകെ 955 എന്നറിയപ്പെട്ടിരുന്ന ഫ്ലൈറ്റ് എഐ 2955 ആയി മാറും. എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലോ ആപ്പിലോ ബുക്ക് ചെയ്യുമ്പോഴോ ചെക്ക് ഇന്‍ ചെയ്യുമ്പോഴോ യാത്രക്കാര്‍ക്ക് ഇത് എളുപ്പത്തില്‍ തിരിച്ചറിയാം. വിസ്താരയുടെ റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരും.
English Summary:
Vistara’s final flight today as it merges with Air India
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-auto-modeoftransport-airways-airindia mo-news-world-countries-india-indianews 5voagbtap2e7jhe8nt8lcl4cl6 mo-auto-vistara mo-auto-flight
Source link