പാലക്കാട്ട് കോൺഗ്രസ് മദ്യം ഒഴുക്കുന്നു: മന്ത്രി രാജേഷ്

പാലക്കാട്: പരാജയം ഉറപ്പായ കോൺഗ്രസ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണവും മദ്യവും ഒഴുക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. ചിറ്റൂരിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്ന് 1306 ലിറ്റർ സ്പിരറ്റാണ് പിടിച്ചെടുത്തത്. ഇത് വീട്ടിൽ സൂക്ഷിച്ചത് എന്തിനാണെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്.

ദിവസവും മൂന്നുനേരം വാർത്താസമ്മേളനം നടത്തുന്ന വി.ഡി.സതീശന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല. കഴിഞ്ഞ ദിവസം ഹോട്ടലിൽ കണ്ട ഷോ ചിറ്റൂരിൽ കണ്ടില്ല. ഹോട്ടലിൽ തൊണ്ടിമുതൽ പിടികൂടാനായില്ല.ചിറ്റൂരിൽ തൊണ്ടിമുതൽ കൈയോടെ പിടികൂടി. ഇടതുപക്ഷ മുന്നണിയുടെ പ്രവർത്തകർ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

നേരായ രീതിയിൽ തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് മനസിലായപ്പോൾ എല്ലാ അധാർമിക വഴികളും നോക്കുകയാണ് കോൺഗ്രസ്. ഇപ്പോൾ ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്തിരിക്കുകയാണ്. കള്ളപ്പണവും കള്ള മദ്യത്തിനും പുറമെ കള്ള തിരിച്ചറിയിൽ കാർഡും ഇറക്കാൻ സാദ്ധ്യതയുണ്ട്. അതിനായി ആളുകൾ ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തും. മുനമ്പം പ്രശ്നം ബി.ജെ.പി ഉയർത്തുന്നത് പരാജയം മുന്നിൽ കണ്ടാണ്. ബി.ജെ.പി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്.


Source link
Exit mobile version