ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; സംവരണം തകർക്കാൻ കോൺഗ്രസ് നീക്കം: മോദി

ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; സംവരണം തകർക്കാൻ കോൺഗ്രസ് നീക്കം: മോദി – Jharkhand Assembly Election | Narendra Modi | BJP | Congress | Latest News | Manorama Online

ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; സംവരണം തകർക്കാൻ കോൺഗ്രസ് നീക്കം: മോദി

മനോരമ ലേഖകൻ

Published: November 11 , 2024 03:05 AM IST

1 minute Read

∙ ജാതി സെൻസസ് സമുദായങ്ങൾക്കു കൂടുതൽ ആനുകൂല്യം എത്തിക്കാനെന്നു ഖർഗെ

ജാർഖണ്ഡിലെ റാഞ്ചിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ബിജെപി നടത്തിയ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: PTI

ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംവരണവിഷയം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒബിസി–എസ്ടി–എസ്‍സി ഐക്യം തകർത്ത് സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു.

1990ൽ ഒബിസി വിഭാഗങ്ങൾക്കു സംവരണം ലഭിച്ചതിനുശേഷം ലോക്സഭയിൽ കോൺഗ്രസിന് 250 സീറ്റ് പോലും നേടാനായില്ലെന്നും ഇക്കാരണത്താലാണ് ഐക്യം തകർക്കാൻ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. കോൺഗ്രസിന്റെ ജാതി സെൻസസ് രാഷ്ട്രീയം, സമുദായങ്ങൾ തമ്മിലുള്ള ഐക്യം തകർക്കാനാണെന്ന തരത്തിലാണ് ബിജെപി അവതരിപ്പിക്കുന്നത്.

ജാതി സെൻസസ് ജനങ്ങളെ ഭിന്നിപ്പിക്കാനാല്ലെന്നും വിവിധ സമുദായങ്ങളുടെ സ്ഥിതി തിരിച്ചറിഞ്ഞു കൂടുതൽ ആനുകൂല്യങ്ങൾ എത്തിക്കാനാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മഹാരാഷ്ട്രയിൽ പ്രതികരിച്ചു.
പരസ്യപ്രചാരണം ഇന്നു തീരും

റാഞ്ചി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 43 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് അവസാനിക്കും. ബുധനാഴ്ചയാണു വോട്ടെടുപ്പ്. മണ്ഡലങ്ങളിൽ 21 എണ്ണം പട്ടികവർഗ സംവരണവും 6 എണ്ണം പട്ടികജാതി സംവരണവുമാണ്. ജെഎംഎം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളാണിവ. സെരയ്കലയിൽ മൽസരിക്കുന്ന മുൻ മുഖ്യമന്ത്രിയും ജെഎംഎമ്മിൽ നിന്നു ബിജെപിയിലെത്തിയ നേതാവുമായ ചംപയ് സോറനാണ് ആദ്യഘട്ടത്തിലെ പ്രമുഖരിലൊരാൾ. കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥിയായിരുന്ന ഗണേശ് മഹാലിയാണ്, ഇത്തവണ സെരയ്കലയിൽ ചംപയ് സോറനെ നേരിടുന്നത്.
മുൻ എംപി മഹുവ മാജി (ജെഎംഎം – റാഞ്ചി), ഒഡീഷ ഗവർണറും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ രഘുബർദാസിന്റെ മരുമകൾ പൂർണിമ സാഹു (ബിജെപി – ജംഷഡ്പുർ ഈസ്റ്റ്) തുടങ്ങിയവരും ബുധനാഴ്ച ജനവിധി തേടുന്നവരിലുണ്ട്. 

English Summary:
Congress trying to dismantle reservation Narendra Modi says in Jharkhand

3kjob6hnttcb0bmro5vgh10v5h 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-hemantsoren mo-politics-parties-congress mo-politics-leaders-narendramodi mo-politics-elections-jharkhandassemblyelection2024


Source link
Exit mobile version