25 ലക്ഷം തൊഴിൽ, വിദ്യാഭ്യാസ സഹായമായി 10,000 രൂപ; മഹാരാഷ്ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി

5 വർഷത്തിനുള്ളിൽ 25 ലക്ഷം തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് 3000 രൂപ ധനസഹായം; വാഗ്ദാനങ്ങളുമായി മഹാരാഷ്ട്രയിൽ പ്രകടനപത്രികകൾ – Maharashtra Elections: BJP vs MVA – A Battle of Promises! | Latest News | Manorama Online
25 ലക്ഷം തൊഴിൽ, വിദ്യാഭ്യാസ സഹായമായി 10,000 രൂപ; മഹാരാഷ്ട്രയിൽ പ്രകടനപത്രിക പുറത്തിറക്കി ബിജെപി
ഓൺലൈൻ ഡെസ്‍ക്
Published: November 10 , 2024 11:01 PM IST
1 minute Read
അമിത് ഷാ. ചിത്രം: മനോരമ
മുംബൈ∙ മഹാരാഷ്ട്രയിൽ അടുത്ത 5 വർഷത്തിനുള്ളിൽ യുവാക്കൾക്ക് 25 ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടനപത്രിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ലഡ്കി ബഹിൻ യോജന പദ്ധതി പ്രകാരം 2100 രൂപയുടെ സാമ്പത്തിക സഹായം, കാർഷിക വായ്പ എഴുതിത്തള്ളൽ, വൈദ്യുതി ബില്ലിൽ 30 ശതമാനം കുറവ്, വിദ്യാഭ്യാസ സഹായമായി 10,000 രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. വികസിത ഭാരതത്തിനായി വികസിത മഹാരാഷ്ട്രയെ സൃഷ്ടിക്കുന്നത് ലക്ഷ്യംകണ്ടാണ് പ്രകടന പത്രിക തയാറാക്കിയതെന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
അതേസമയം, മഹാ വികാസ് അഘാഡി സഖ്യം പുറത്തിറക്കിയ പ്രകടനപത്രിക സ്ത്രീകൾക്ക് മാസംതോറും 3000 രൂപ ധനസഹായവും സൗജന്യ ബസ് യാത്രയും വാഗ്ദാനം ചെയ്യുന്നു. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് മഹാരാഷ്ട്രനാമ എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകരുടെ 3 ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളും.
ജാതി സെൻസസ്, തക്കാളി–സവാള കർഷകരെ പിന്തുണയ്ക്കുന്നതിനായുള്ള പദ്ധതികൾ, 1.25 ദശലക്ഷം തൊഴിലവസരങ്ങൾ, 9നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ സെർവിക്കൽ ക്യാൻസർ വാക്സിൻ, സ്ത്രീ ജീവനക്കാർക്ക് രണ്ടുദിവസത്തെ ആർത്തവാവധി തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം 4000 രൂപ തൊഴിലില്ലായ്മ വേതനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
English Summary:
Maharashtra Elections: BJP vs MVA – A Battle of Promises!
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews 3gelpf5j022fatcrn42i0qj46a mo-news-national-states-maharashtra
Source link