KERALAM
ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ നോമിനേറ്റ് ചെയ്ത് ഗവർണർ പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി.സി ഡോ.അബ്ദുൾ സലാം, മലയാളിയും ബാഗ്ലൂരിൽ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.
2028 ഒക്ടോബർ വരെയാണ് മൂന്നുപേരുടെയും കാലാവധി. നിലവിൽ ബി.ജെ.പി മെെനോറിറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷനായ ഡോ. അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ്. ബാഗ്ലൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായിരുന്നു ജയ്ജോ ജോസഫ്. ഭാര്യ ജയശ്രീ തോമസ് (ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ). മക്കൾ അഡ്വ. അഭിജിത്ത്, അനൂപ്, അനൂജ. ഡോ.ശ്രീശെെലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് മെമ്പറാകുന്നത്.
Source link