INDIA

ബാബാ സിദ്ദിഖി കൊലപാതകം: നേപ്പാളിലേക്ക് കടക്കാൻ നീക്കം; മുഖ്യപ്രതിയും കൂട്ടാളികളും പിടിയിൽ

ബാബാ സിദ്ദിഖി കൊലപാതകം: മുഖ്യപ്രതി പിടിയിൽ – Baba Siddiqui Murder Case: Prime Accused Shiv Kumar Gautam Arrested in Uttar Pradesh | Latest News | Manorama Online

ബാബാ സിദ്ദിഖി കൊലപാതകം: നേപ്പാളിലേക്ക് കടക്കാൻ നീക്കം; മുഖ്യപ്രതിയും കൂട്ടാളികളും പിടിയിൽ

ഓൺലൈൻ ഡെസ്ക്

Published: November 10 , 2024 09:34 PM IST

1 minute Read

ബാബ സിദ്ദിഖി (Photo: X/ @BabaSiddique)

ലക്നൗ∙ ബാബാ സിദ്ദിഖി കൊലപാതകക്കേസിലെ മുഖ്യപ്രതി ശിവകുമാർ ഗൗതം അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശ് പൊലീസും മുംബൈ പൊലീസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ. നാലു കൂട്ടാളികളുമായി നേപ്പാളിലേക്ക് കടക്കാൻ തയാറെടുക്കുകയായിരുന്നു ശിവകുമാർ. ബഹ്‌റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാർ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയിരുന്നു.

സിദ്ദിഖിക്കെതിരെ ശിവകുമാർ 6 റൗണ്ട് വെടിവച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഒക്‌ടോബർ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ ഓഫിസിൽനിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേർ അറസ്റ്റിലായി.

കൊലപാതകികൾക്ക് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായിലേക്കുള്ള യാത്രയും വാഗ്ദാനം ചെയ്തിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. ‌ഒക്ടോബറിൽ അറസ്റ്റിലായ രാം ഫൂൽചന്ദ് കനോജിയ (43), രൂപേഷ് മൊഹോൾ (22), ശിവം കൊഹാദ് (20), കരൺ സാൽവെ (19), ഗൗരവ് അപുനെ (23) എന്നിവർക്കാണ് 25 ലക്ഷം രൂപയും ഫ്ലാറ്റും കാറും ദുബായ് യാത്രയും വാഗ്ദാനം ചെയ്തത്. ഒളിവിൽ കഴിയുന്ന പ്രതിയായ സീഷാൻ അക്തറാണ് വാഗ്ദാനം നൽകിയത്. ഇയാൾ പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് ബാങ്ക് അക്കൗണ്ട് ഇയാൾ ഉപയോഗിച്ചിരുന്നതായാണ് വിവരം.

English Summary:
Baba Siddiqui Murder Case: Prime Accused Shiv Kumar Gautam Arrested in Uttar Pradesh

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest mo-news-national-states-uttarpradesh 119epkoqmjm64oh7rc69srfu4a


Source link

Related Articles

Back to top button