കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താനുറങ്ങിയ സോഫയ്ക്കുള്ളിൽ; ഞെട്ടി ഭർത്താവ്

കാണാതായ ഭാര്യയുടെ മൃതദേഹം ഭർത്താവ് കിടന്നുറങ്ങിയ സോഫയ്ക്കുള്ളിൽ ഒടിച്ചുമടക്കിയ നിലയിൽ – Murder in Pune | Wife’s Body Found Stuffed in Sofa | India News Malayalam | Manorama Online | Malayalam News | Manorama News
കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താനുറങ്ങിയ സോഫയ്ക്കുള്ളിൽ; ഞെട്ടി ഭർത്താവ്
ഓൺലൈൻ ഡെസ്ക്
Published: November 10 , 2024 08:49 PM IST
1 minute Read
Representational Image. Image Credit : Synthetic-Exposition/istockphoto.com
പുണെ∙ കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താൻ കിടന്നുറങ്ങിയ സോഫയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന ഞെട്ടലിൽ ഭർത്താവ്. പുണെയ്ക്ക് സമീപം ഹദാപ്സറിലെ ഹുന്ദേകർ വസ്തിയിൽ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാർ(24) ആണ് കൊല്ലപ്പെട്ടത്. ക്യാബ് ഡ്രൈവറായ ഭർത്താവ് ഉമേഷ് 7ന് രാവിലെ 10ന് സ്വപ്നാലിയെ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷം സ്വപ്നാലിയെ ബന്ധപ്പെടാനായില്ല.
ബീഡ് എന്ന സ്ഥലത്ത് ഒരു യാത്രക്കാരനെ ഇറക്കാൻ പോയതായിരുന്നു ഉമേഷ്. പിറ്റേന്നു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നപ്പോൾ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തി നോക്കിയെങ്കിലും സ്വപ്നാലിയെ കണ്ടെത്തിയില്ല. എട്ടാംതീയതി ഉമേഷ് തിരിച്ചെത്തി അന്വേഷിച്ചു. ബൈക്കിൽ കറങ്ങി തെരുവുകളിലും അന്വേഷിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ പോയി നോക്കി.
ശനിയാഴ്ച രാവിലെയോടെയാണ് സ്വപ്നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. കൂടുതൽ പരിശോധനയ്ക്കായി താൻ കിടന്നിരുന്ന സോഫ–കം–ബെഡിന്റെ കംപാർട്മെന്റുകൾ തുറന്നു പരിശോധിച്ചു. അപ്പോഴാണ് സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കഴുത്തിൽ നഖത്തിന്റെ പാടുകളുണ്ട്.
ഫുർസുംഗി പൊലീസാണു കേസ് അന്വേഷിക്കുന്നത്. ആരും വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ ലക്ഷണങ്ങൾ കാണുന്നില്ല. അതുകൊണ്ടുതന്നെ സ്വപ്നാലിക്ക് പരിചയമുള്ളയാളാവണം കൊലപാതകിയെന്നാണ് നിഗമനം. സംശയമുള്ള ഒരാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയതിനുപിന്നാലെ ഇയാളുടെ ഫോൺ ഓഫായെന്നും പൊലീസ് അറിയിച്ചു.
English Summary:
In a shocking incident, a man in Pune discovered the body of his missing wife stuffed inside the very sofa he had been sleeping on.
mo-news-common-latestnews mo-crime-crimeindia 1dr65k75hduo4mq0qjb6579qak 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-national-states-maharashtra-pune mo-news-world-countries-india-indianews
Source link