ഒട്ടാവ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവർത്തകനായ ഇന്ദർജീത് ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്.കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ഖലിസ്താൻ ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ് കനേഡിയൻ പത്രമായ ടൊറന്റോ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
Source link