KERALAMLATEST NEWS

രഞ്ജിത്തിനെതിരായ പീഡനക്കേസ്: തെളിവെടുത്തു

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരനായ യുവാവിനൊപ്പം ബംഗളൂരു എയർപോർട്ട് പൊലീസ് തെളിവെടുപ്പ് നടത്തി. യുവാവിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവം നടന്നത് ഏത് ഹോട്ടലിൽ ആണെന്ന് ഫോട്ടോയിൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നായിരുന്നു യുവാവിന്റെ മൊഴി. വെെകീട്ട് ഏഴിന് ആരംഭിച്ച തെളിവെടുപ്പ് രാത്രിയിലും തുടർന്നു. രഞ്ജിത്തിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നാണ് വിവരം. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി.

നേരത്തെ കോഴിക്കോട് കസബ പൊലീസിൽ നൽകിയ പരാതി ബംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കർണാടക പൊലീസിന് കെെമാറുകയായിരുന്നു.


Source link

Related Articles

Back to top button